Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്ഷേമനിധി...

ക്ഷേമനിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട്​ വഴിയോര കച്ചവട തൊഴിലാളികൾ കലക്​ടറേറ്റ്​ ധർണ നടത്തി

text_fields
bookmark_border
തൃശൂർ: കേന്ദ്ര പാർലമ​െൻറ് പാസാക്കി നിയമമാക്കിയ വഴിയോരക്കച്ചവട തൊഴിലാളി സംരക്ഷണ നിയമം പൂർണമായി നടപ്പാക്കാൻ എൽ.ഡി.എഫ് സർക്കാർ തയ്യാറാകണമെന്ന് എ.െഎ.ടി.യു.സി ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദൻ ആവശ്യപ്പെട്ടു. ജില്ല വഴിയോരക്കച്ചവടത്തൊഴിലാളി യൂനിയൻ (എ.െഎ.ടി.യു.സി) സംഘടിപ്പിച്ച കലക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ക്ഷേമനിധി രൂപവത്കരിക്കുക, വെൻഡിങ് കമ്മിറ്റി രൂപവത്കരിക്കുക, അർഹതയുള്ളവർക്ക് ലൈസൻസ് നൽകുക, കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുക, ഇ.എസ്.െഎ അനുവദിക്കുക, ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. അഷറഫ് വലിയകത്ത് അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സെക്രട്ടറി പി.എ. ജിറാർ, എം. രാധാകൃഷ്ണൻ, പി.ഡി. റെജി, ജി.എസ്. സുരേഷ്, കെ.കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി.വി. സദാനന്ദൻ സ്വാഗതവും പി.എസ്. ധർമരാജൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story