Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:34 AM IST Updated On
date_range 21 Oct 2017 10:34 AM ISTഎസ്.എഫ്.െഎ യൂനിറ്റ് രൂപവത്കരണത്തെച്ചൊല്ലി ഹോർട്ടികൾച്ചർ കോളജിൽ സംഘർഷാവസ്ഥ
text_fieldsbookmark_border
മണ്ണുത്തി: എസ്.എഫ്.െഎ യൂനിറ്റ് രൂപവത്കരണത്തെച്ചൊല്ലി കേരള കാർഷിക സർവകലാശാലയുടെ കോളജ് ഒാഫ് ഹോർട്ടികൾച്ചറിൽ സംഘർഷാവസ്ഥ. യൂനിറ്റ് രൂപവത്കരിക്കുന്നത് തടയാൻ കെ.എസ്.യു പ്രവർത്തകർ ശ്രമിച്ചുവെന്ന ആക്ഷേപമാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു യൂനിറ്റ് രൂപവത്കരണ യോഗം നിശ്ചയിച്ചത്. എന്നാൽ, വിദ്യാർഥികൾ അടക്കമുള്ളവരെ അകത്തേക്കും പുറത്തേക്കും വിടാതെ കെ.എസ്.യു പ്രവർത്തകർ മെയിൻ ഗേറ്റ് ഒഴികെയുള്ള സ്ഥലങ്ങളിലെ ഗ്രില്ലുകൾ താഴിട്ടു പൂട്ടി. ഇതോടെ അേസാസിയേറ്റ് ഡീൻ ജോർജ് തോമസും സർവകലാശാലയിലെ സി.പി.എം അനുകൂല അധ്യാപക, അധ്യാപകേതര സംഘടന പ്രവർത്തകരും എത്തി. മണ്ണുത്തി പൊലീസും എത്തിയിരുന്നു. ഒരു മണിക്കൂറോളം കഴിഞ്ഞ് താഴ് അറത്തു മാറ്റി ഗ്രിൽ തുറന്നാണ് വിദ്യാർഥികൾ പുറത്തിറങ്ങിയത്. തുടർന്ന് എസ്.എഫ്.െഎ പ്രവർത്തകർ യോഗം ചേർന്ന് യൂനിറ്റ് രൂപവത്കരിച്ചു. പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story