Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:34 AM IST Updated On
date_range 21 Oct 2017 10:34 AM ISTഭരണ വർഗത്തിെൻറ ശത്രു സി.പി.എം ^ എം.ബി.രാജേഷ് എം.പി
text_fieldsbookmark_border
ഭരണ വർഗത്തിെൻറ ശത്രു സി.പി.എം - എം.ബി.രാജേഷ് എം.പി ചെറുതുരുത്തി: രാജ്യത്തെ ഭരണവർഗം എക്കാലവും വലിയ ശത്രുവായി കണ്ടിട്ടുള്ളത് സി.പി.എമ്മിനെയെന്ന് എം.ബി. രാജേഷ് എം.പി. സി.പി.എം ദേശമംഗലം ലോക്കൽ സമ്മേളനത്തിെൻറ പൊതുസമ്മേളനം തലശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ആർ. പ്രദീപ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗങ്ങളായ കെ.പി. രാധാകൃഷ്ണൻ, കെ.വി. നഫീസ, ഏരിയ കമ്മിറ്റിയംഗങ്ങളായ എം. സുലൈമാൻ, വി. തങ്കമ്മ, കെ.കെ. മുരളീധരൻ, ഷേഖ് അബ്ദുൽ ഖാദർ, കെ.എസ്. ദിലീപ്, എം.സുകുമാരൻ എന്നിവർ സംസാരിച്ചു. ചെറുതുരുത്തി - ഷൊർണൂർ തടയണ നിർമാണം ഉടൻ- എം.എൽ.എ ചെറുതുരുത്തി: പട്ടാമ്പി സി.ജി. കൺസ്ട്രക്ഷൻ നൽകിയ ടെൻഡർ വാട്ടർ അതോറിറ്റി സംസ്ഥാനതല സമിതി അംഗീകരിച്ചാൽ ഭാരതപ്പുഴയിലെ ചെറുതുരുത്തി - ഷൊർണൂർ തടയണ ഉടൻ നിർമാണം തുടങ്ങുമെന്ന് യു.ആർ. പ്രദീപ് എം.എൽ.എ. നേരത്തേ 20ശതമാനത്തോളം നിർമാണം നടത്തിയ ഭാഗത്തുതന്നെയാണ് അൽപം കൂടി വീതിയിൽ തടയണ നിർമിക്കുന്നത്. 14.6 കോടിയാണ് എസ്റ്റിമേറ്റ്. കിഫ്ബി ധന സഹായത്തോടെ തൃശൂർ അഡീഷനൽ ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടത്തുകയെന്നും എം.എൽ.എ അറിയിച്ചു. ഷൊർണൂരിലെ സമഗ്ര കുടിവെള്ളപദ്ധതിയും ഇതിെൻറ ഭാഗമാണ്. ഷൊർണൂർ എം.എൽ.എ ശശിയുടെ സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ടു പോകുന്നത്. പദ്ധതി സമയ ബന്ധിതമായി പൂർത്തിയാക്കുമെന്നും യു.ആർ. പ്രദീപ് എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story