Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരിങ്ങോൾചിറ പാലം;...

കരിങ്ങോൾചിറ പാലം; അപ്രോച്ച് റോഡ് നിർമാണത്തിന് അനുമതി

text_fields
bookmark_border
മാള: കരിങ്ങോൾചിറ പാലം നിർമാണത്തിന് അപ്രോച്ച് റോഡിന് വേണ്ട സ്ഥലം മുൻകൂറായി ഏറ്റെടുത്ത് വസ്തുവിൽ പണി നടത്തുന്നതിന് വഖഫ് ബോർഡ് പൊതുമരാമത്ത് വകുപ്പിന് അനുമതി നൽകി. പൊതുമരാമത്ത് വകുപ്പിന് റോഡ് നിർമിക്കാനായി സമീപത്തെ പള്ളിയുടെ വഖഫ് ഭൂമി ഏറ്റെടുക്കേണ്ടിയിരുന്നു. വഖഫ് അനുമതിപത്രം കരിങ്ങോൾച്ചിറ ജനകീയ കൂട്ടായ്മ പ്രസിഡൻറ് സാലി സജീർ പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനീയർ സുജക്ക് കൈമാറി. വി.ആർ സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുത്തൻചിറ പഞ്ചായത്ത് പ്രസിഡൻറ് വി.എ. നദീർ അധ്യക്ഷത വഹിച്ചു. യു.കെ. വേലായുധൻ, പുത്തൻചിറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന സുധാകരൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. ഐ.നിസാർ, രാജേഷ്, റോമി ബേബി, വാർഡ് അംഗങ്ങളായ എം.പി.സോണി, കെ.വി.സുജിത്ത് ലാൽ, മനോജ്, മഹേഷ്, കൂട്ടായ്മ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിലുള്ള അപാകതയാണ് പാലത്തി​െൻറ നിർമാണ പൂർത്തീകരണത്തിന് തടസ്സമായത്. സ്ഥലം നിരുപാധികം വിട്ടുകൊടുക്കാൻ തയാറാണെന്ന് കമ്മിറ്റി പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story