Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാവ്യോത്സവത്തിന്...

കാവ്യോത്സവത്തിന് തിരിതെളിഞ്ഞു

text_fields
bookmark_border
കൊടുങ്ങല്ലൂർ: എ.അയ്യപ്പൻ കവിത പഠനകേന്ദ്രം ട്രസ്റ്റി​െൻറ 'കാവ്യോത്സവം 2017 ' കോട്ടപ്പുറം ആംഫി തിയറ്ററിൽ കാവ്യാർച്ചനയോടെ തുടക്കമായി. പ്രഫ. സതീശൻ ഉദ്ഘാടനം ചെയ്തു. രാധിക സനോജ് അധ്യക്ഷത വഹിച്ചു. നിധിൻ ശ്രീനിവാസ​െൻറ 'സോളോ പെർഫോമൻസ്' ആകർഷകമായി. 21ന് രാവിലെ വികാസ് ഒാഡിറ്റോറിയത്തിൽ കവിയും, ആന്ധ്ര സർക്കാർ ലിറ്റററി അഡ്വൈസറുമായ എഴുത്തുകാരി പത്മജ അയ്യങ്കാർ കാവ്യോത്സവം ഉദ്ഘാടനം ചെയ്യും. മലയാള സർവകലാശാല വി.സിയും എ.അയ്യപ്പൻ കവിത പഠനകേന്ദ്രം ചെയർമാനുമായ കെ. ജയകുമാർ അധ്യക്ഷത വഹിക്കും. തുടന്ന് നടക്കുന്ന സംസ്ഥാനതല കവിത ശിൽപശാലയിൽ 'കവിതയും ആസ്വാദനവും' എന്ന വിഷയത്തിൽ ഡോ. ഡൊമിനിക്ക് ജെ.കോട്ടൂർ പ്രഭാഷണം നടത്തും. രണ്ടിന് പ്രശസ്ത കവികൾ പെങ്കടുക്കുന്ന കവി സമ്മേളനം നടക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രശസ്ത കവി നിർമല പിള്ള വിശിഷ്ടാതിഥിയായിരിക്കും. 'അലഞ്ഞ്തിരിയുന്നരുടെ കവിത' എന്ന വിഷയത്തിൽ ആലേങ്കാട് ലീലാകൃഷ്ണൻ 'എ. അയ്യപ്പൻ സ്മാരക പ്രഭാഷണം നടത്തും. ഡോ. എം. കൃഷ്ണൻ നമ്പൂതിരി പ്രഭാഷണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story