Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:32 AM IST Updated On
date_range 21 Oct 2017 10:32 AM ISTതൃത്തല്ലൂർ സ്കൂളിൽ നാട്ടറിവ് സംഗമം
text_fieldsbookmark_border
വാടാനപ്പള്ളി: നാട്ടുചികിത്സ രീതികളും ഔഷധസസ്യ ഗൃഹചികിത്സയും പുതുതലമുറക്ക് പകർന്നു നൽകാനായി തൃത്തല്ലൂർ യു.പി സ്കൂളിൽ നാട്ടറിവ് സംഗമം സംഘടിപ്പിച്ചു. പഴയകാല മുത്തശ്ശി വൈദ്യ ചികിത്സ പദ്ധതിക്കും ചുക്കുകാപ്പി വിതരണത്തോടെ തുടക്കമായി. തുടർന്ന് മറ്റ് ചികിത്സാരീതികളും നടപ്പിലാക്കും. മുരളി പെരുനെല്ലി എം.എൽ.എ ചുക്കുകാപ്പി നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടക്കുംഞ്ചേരി അധ്യക്ഷത വഹിച്ചു. കെ.എസ്. ദീപൻ പദ്ധതി വിശദീകരിച്ചു. എ.ഇ.ഒ അനിതകുമാരി, എ.എ. ജാഫർ, റീന സുനിൽ കുമാർ, പ്രധാനാധ്യാപിക സി.പി. ഷീജ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story