Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജലനിധി പദ്ധതി; മാളയിൽ...

ജലനിധി പദ്ധതി; മാളയിൽ സംരക്ഷണ സമിതി രൂപവത്കരിച്ചു

text_fields
bookmark_border
മാള: ജലനിധി പദ്ധതി നടപ്പാക്കുന്ന മാള, പൊയ്യ, കുഴൂര്‍, അന്നമനട, പുത്തന്‍ചിറ, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തുകളിലെ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തി മാള മേഖല ശുദ്ധജല വിതരണ സംരക്ഷണ സമിതി രൂപവത്കരിച്ചു. ജലനിധി പദ്ധതിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പരാതികള്‍ നല്‍കാനും ആവശ്യമെങ്കില്‍ നിയമപരമായി നേരിടാനും തീരുമാനിച്ചു. ജലനിധി പദ്ധതി ജനങ്ങളെ ചൂഷണം ചെയ്യുന്ന പദ്ധതിയായി മാറുന്നുവെന്ന പരാതിയിൽ 15 നിർദേശങ്ങള്‍ ജലനിധി പദ്ധതിക്കായി നല്‍കാൻ ധാരണയായി. കേരള വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന തുകക്ക് ശുദ്ധജല വിതരണം നടത്തുക, മിനിമം ഉപയോഗവും വെള്ളക്കരവും 5000 ലിറ്ററില്‍ പരിമിതപ്പെടുത്തുക, ഇതിലൂടെ ഉപയോഗം ഇല്ലെങ്കിലും കൂടുതല്‍ തുക അടയ്ക്കേണ്ടി വരുന്നത് ഒഴിവാക്കുക, ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് 10,000 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കുക, ശുദ്ധജല വിതരണം കുറ്റമറ്റതാക്കുക, സ്പോട്ട് ബില്ലിങ്ങും ആവശ്യമുള്ളവര്‍ക്ക് സ്പോട്ട് കലക്ഷന്‍ സൗകര്യവും നൽകുക, ജലത്തി​െൻറ ഗുണനിലവാരം നിശ്ചിത ദിവസങ്ങളില്‍ പരിശോധിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്യുക, ജലനിധിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ പഠന വിധേയമാക്കൽ, ജല വിതരണ സംവിധാനം ഒരുക്കിയതില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് പരിശോധന, പൊതു ടാപ്പുകള്‍ നിലനിര്‍ത്തി പിന്നാക്ക പ്രദേശങ്ങളില്‍ ടാപ്പുകള്‍ സ്ഥാപിക്കൽ, ജൂലൈ 31 വരെയുള്ള റീഡിങ് പൂജ്യമായി പരിഗണിച്ച് തുടര്‍ റീഡിങ് എടുക്കൽ തുടങ്ങിയവയാണ് ആവശ്യങ്ങൾ. സലാം ചൊവ്വര അധ്യക്ഷത വഹിച്ചു. ഷാൻറി ജോസഫ് തട്ടകത്ത്, ബൈജു മണന്തറ, ഡേവീസ് പാറേക്കാട്ട്, ദേവസ്സി മരോട്ടിക്കല്‍, സി.എ. രാജു, ഇ.കെ. അബ്്ദുൽ ഖാദര്‍, പി.ആര്‍. പോള്‍, ക്ലിഫി കളപ്പറമ്പത്ത് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: സലാം ചൊവ്വര (ചെയര്‍.), ഷാൻറി ജോസഫ് തട്ടകത്ത് (ജന. കണ്‍.), ബൈജു മണന്തറ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story