Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:32 AM IST Updated On
date_range 21 Oct 2017 10:32 AM ISTെകാടുങ്ങല്ലൂർ നഗരസഭ ക്വാർട്ടേഴ്സിനോട് ചേർന്ന ഭൂമി തിരിച്ചുപിടിക്കാൻ നടപടി
text_fieldsbookmark_border
െകാടുങ്ങല്ലൂർ: ചന്തപ്പുരയിൽ നഗരസഭ സെക്രട്ടറിയുടെ ക്വർേട്ടഴ്സിനോട് അന്യാധീനപ്പെട്ട് കിടക്കുന്ന മുഴുവൻ ഭൂമിയും തിരിച്ചുപിടിക്കാൻ അധികൃതർ നടപടിയെടുക്കുന്നു. നവംബർ ഒന്നിനകം ഭൂമി തിരിച്ച് പിടിക്കാനുള്ള കർശന നടപടി സ്വീകരിക്കാൻ കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗം സെക്രട്ടറിയെ ചുതലപ്പെടുത്തിയതായി ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ വാർത്ത കുറിപ്പിൽ അറിയിച്ചു. നിലവിൽ ആറ് സെൻറ് ഭൂമിയാണ് ഇവിടെ മറ്റുള്ളവരുടെ കൈവശമുള്ളത്. ക്രാഫ്റ്റ് ആശുപത്രി 2.76 സെൻറ്, ഡോ.വാസുദേവ പണിക്കർ ഒരു സെൻറ്, ഡോ. നവാസ് 1.25 സെൻറ്, വൈപ്പിപാടത്ത് ബീരാൻ അര സെൻറ്, തെക്കൂട്ട് ജയൻ അര സെൻറ് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ അതിരിനോട് ചേർന്ന് കിടക്കുന്ന നഗരസഭയുടെ ഭൂമി. ക്രാഫ്റ്റ് ആശുപത്രിയുടെ അതിരിൽ നിൽക്കുന്ന നഗരസഭയുടെ മതിൽ പൊളിച്ചത്് വിവാദമായ സാഹചര്യത്തിൽ മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇൗ സാഹര്യത്തിൽ സമീപത്തെ മറ്റു കൈയേറ്റങ്ങൾ ചൂണ്ടിക്കാട്ടി ഉടമകൾക്ക് നഗരസഭ അധികൃതർ േനാട്ടീസ് നൽകിയിരുന്നു. ഇതിന് പിറകെയാണ് കർശന നടപടി സ്വീകരിക്കാൻ നഗരസഭ യോഗം തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ ഡോ.നവാസിെൻറ സ്ഥലത്തെ അതിരിലുളള നഗരസഭയുടെ ഭൂമി നവംബർ ഒന്നിനകം വിട്ടുതരുവാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story