Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:32 AM IST Updated On
date_range 21 Oct 2017 10:32 AM ISTശാസ്ത്ര പ്രതിഭകൾക്ക് രുചിയേറും പ്രകൃതി ഭക്ഷണം
text_fieldsbookmark_border
കൊടകര: ചാലക്കുടി ഉപജില്ല ശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന വിദ്യാർഥികളും അധ്യാപകരുമടങ്ങിയ 2500ഓളം പേര്‍ക്ക് ജൈവ കാര്‍ഷികോല്‍പന്നങ്ങള്‍ ഉപയോഗിച്ച് പ്രകൃതി ഭക്ഷണമൊരുക്കി. കൊടകര ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ കെ.പി. ഹരിദാസിെൻറ നേതൃത്വത്തിൽ നൂറോളം എന്‍.എസ്.എസ് വളൻറിയര്‍മാരാണ് ഭക്ഷണം തയാറാക്കിയത്. ശാസ്ത്രമേളക്ക് പ്രകൃതിഭക്ഷണം കിട്ടിയതോടെ കുട്ടികളും ഉഷാറായി. ആലുവ മൂഴിക്കുളത്തുള്ള ജൈവ കാര്‍ഷികശാലയില്‍ നിന്നുള്ള നാട്ടുഭക്ഷണ അറിവുകളാണ് ഇവ തയാറാക്കാൻ പ്രേരണയായതെന്ന് കെ.പി. ഹരിദാസ് പറഞ്ഞു. ചോറിനൊടൊപ്പം വലിയകറി എന്ന പേരില്‍ വിവിധപച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കിയ കറിയാണ് സാമ്പാറിനു പകരമായി ഉച്ചക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത്. കോവക്ക, കപ്പലണ്ടി എന്നിവ ചേര്‍ത്തുണ്ടാക്കിയ മെഴുക്കുപുരട്ടി, ചെറുപയര്‍കൊണ്ടുള്ള സലാഡ്, മത്തങ്ങയുടെ തൊലികളയാതെ സമൂലം ചേര്‍ത്തുണ്ടാക്കിയ മത്തങ്ങ ചമ്മന്തി, തേങ്ങപ്പാലും വേപ്പിലയും ഉപയോഗിച്ചുള്ള സംഭാരം എന്നിവയായിരുന്നു മറ്റ് വിഭവങ്ങള്‍. ശനിയാഴ്ച 1400 ഓളം പേര്‍ക്ക് ഉച്ചയൂണിന് മാമ്പഴം ചേര്‍ക്കാതെ തയാറാക്കുന്ന പുളിശേരി, ചേനത്തണ്ട്, ചേമ്പിന്‍താള്‍ തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന നാട്ടവിയല്‍, നെല്ലിക്ക സംഭാരം, കടല സലാഡ് എന്നിവയാണ് ഇവര്‍ തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story