Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:32 AM IST Updated On
date_range 21 Oct 2017 10:32 AM ISTനെല്ല് സംഭരണം: സർക്കാറിെൻറ ആവശ്യം തള്ളിയിട്ടില്ലെന്ന് എസ്.ബി.െഎ
text_fieldsbookmark_border
തൃശൂർ: സപ്ലൈകോ മുഖേന നെല്ല് നൽകുന്ന കർഷകർക്ക് ഉടൻ പണം അനുവദിക്കാനുള്ള കരാർ സംബന്ധിച്ച സംസ്ഥാന സർക്കാറിെൻറ ആവശ്യം ബാങ്ക് നിരാകരിച്ചുവെന്ന പ്രചാരണം ശരിയല്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ. ഇതു സംബന്ധിച്ച നടപടികൾ ബാങ്കിെൻറ കോർപറേറ്റ് ഒാഫിസിൽ പുരോഗമിക്കുകയാണ്. സപ്ലൈകോക്ക് നെല്ല് നൽകുന്ന കർഷകർക്ക് വിതരണം ചെയ്യാനായി 300 കോടി രൂപ അനുവദിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കോർപറേറ്റ് ഒാഫിസിെല നീക്കങ്ങൾ ആശാവഹമാണെന്നും അനുകൂല നടപടിയാണ് പ്രതീക്ഷിക്കുന്നതെന്നും പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയോടെ എസ്.ബി.െഎയിലെ ഉന്നത ഉദ്യോഗസ്ഥൻ 'മാധ്യമ'ത്തോട് പറഞ്ഞു. കനറ ഉൾപ്പെടെ ബാങ്കുകൾ പണം അനുവദിക്കാൻ തയാറാവുകയും അതുമായി ബന്ധപ്പെട്ട കരാറിൽ ഏർപ്പെടുകയും ചെയ്തപ്പോൾ എസ്.ബി.െഎക്ക് പ്രതികൂല സമീപനമാണെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ആരോപിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് കൃഷി വകുപ്പിന് എസ്.ബി.െഎയിലുള്ള അക്കൗണ്ട് മറ്റ് ബാങ്കുകളിലേക്ക് മാറ്റാൻ ജില്ല ഒാഫിസുകൾക്ക് സർക്കുലർ മുഖേന നിർദേശം നൽകി. പുറമെ, കർഷകരോട് എസ്.ബി.െഎയുമായുള്ള ഇടപാട് അവസാനിപ്പിക്കാൻ ആഹ്വാനവും നൽകി. ഇത് 'എടുത്തു ചാടിയുള്ള നടപടി'യായിപ്പോയി എന്നാണ് ബാങ്കിലെ ഉന്നതെൻറ പ്രതികരണം. നെല്ല് നൽകുേമ്പാൾ ലഭിക്കുന്ന 'പാഡി രജിസ്ട്രേഷൻ ഷീറ്റ്' (പി.ആർ.എസ്) ബാങ്കിൽ ഹാജരാക്കിയാലുടൻ കർഷകന് പണം ലഭിക്കുന്നതാണ് പദ്ധതി. ധന വകുപ്പിെൻറ പിന്തുണയോടെയാണ് കൃഷി വകുപ്പ് ഇത് ആവിഷ്കരിച്ചത്. ഇൗ പണം സർക്കാർ തിരിച്ചടക്കുമെന്നു മാത്രമല്ല, ഒമ്പതര ശതമാനം പലിശയും നൽകും. കൃഷി മന്ത്രിയുടെയും വകുപ്പിെൻറയും ഇപ്പോഴത്തെ നിലപാട് ഫലത്തിൽ കർഷകർക്ക് വിനയാവുമെന്ന് എസ്.ബി.െഎ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story