Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംഘാടക സമിതി...

സംഘാടക സമിതി രൂപവത്​കരണം

text_fields
bookmark_border
ചാവക്കാട്: നവംബര്‍ 16, 17, 18 തീയതികളില്‍ കടപ്പുറം പഞ്ചായത്തിൽ സംഘടിപ്പിക്കുന്ന സി.പി.എം ചാവക്കാട് ഏരിയ സമ്മേളനത്തിന് സംഘാടക സമിതി രൂപവത്കരിച്ചു. ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ അധ്യക്ഷത വഹിച്ചു. ടി.ടി. ശിവദാസൻ, എ.എച്ച്. അക്ബര്‍, എം.ആര്‍. രാധാകൃഷ്ണന്‍, ഷീജ പ്രശാന്ത്, കെ.വി. ഷാഹു എന്നിവര്‍ സംസാരിച്ചു. കെ.വി. അഷറഫ് സ്വാഗതവും ടി.കെ. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായി കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ, എം. കൃഷ്ണദാസ് (രക്ഷാധികാരികള്‍), പി.സി. ബക്കര്‍ ഹാജി (ചെയർ.), കെ.വി. അഷറഫ് (ജനറല്‍ കൺ.), പി. ഇക്ബാൽ ‍(ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story