Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണത്തല സ്കൂളിൽ നവപ്രഭ

മണത്തല സ്കൂളിൽ 'നവപ്രഭ'

text_fields
bookmark_border
ചാവക്കാട്: 'അക്ഷരങ്ങളും അക്കങ്ങളും കൈവിട്ടുപോയ കുട്ടികളെ കൈപിടിച്ചുയർത്താൻ സർവശിക്ഷ അഭിയാൻ ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 'ശ്രദ്ധ' പദ്ധതിയും എട്ട്, ഒമ്പത് ക്ലാസിലെ കുട്ടികൾക്കായി ആർ.എം.എസ്.എ നടത്തുന്ന 'നവ പ്രഭ' പദ്ധതിയും ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ.സി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം സ്കൂൾ സമയം കഴിഞ്ഞ് നാല് മുതൽ അഞ്ച് വരെയും ഇടവേളകളും ഉപയോഗപ്പെടുത്തി പ്രത്യേക സമയക്രമം അനുസരിച്ചാണ് പദ്ധതി പ്രവർത്തിക്കുന്നത്. ഹെഡ്മാസ്റ്റർ കെ.വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എ.എസ്. രാജു, വി.ആർ. പ്രസാദ്, ലില്ലി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story