Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:29 AM IST Updated On
date_range 21 Oct 2017 10:29 AM ISTബൈക്കിലിടിച്ച് നിയന്ത്രണം വിട്ട മിനി പിക്കപ്പ് മറിഞ്ഞു
text_fieldsbookmark_border
ചാവക്കാട്: ദേശീയപാതയിൽ ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട മിനി പിക്കപ്പ് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ബൈക്ക് യാത്രികൻ പേരകം വടക്കുമ്പാട്ടിൽ ധർമരാജൻ (60), പിക്കപ്പ് യാത്രികൻ കോഴിക്കോട് സ്വദേശി സുധീഷ് (36) എന്നിവർക്കാണ് പരിേക്കറ്റത്. ഇരുവരെയും ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സുധീഷിനെ പിന്നീട് തൃശൂർ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകീട്ട് 6.30 ഓടെ ദേശീയപാതയിൽ മണത്തല കാറ്റാടിക്കടവ് റോഡിനു സമീപമാണ് അപകടമുണ്ടായത്. ഇരുവാഹനങ്ങളും ചാവക്കാട് ഭാഗത്ത് നിന്ന് പോകുകയായിരുന്നു. മുന്നിൽ പോയ ബൈക്ക് ഇടതു ഭാഗത്തെ കാറ്റാടി കടവ് റോഡിലേക്ക് തിരിയുന്നതിനിടയിലാണ് മിനി പിക്കപ്പ് തട്ടിയത്. ഉടൻ നിയന്ത്രണം വിട്ട് മറിഞ്ഞു. ഈ സമയത്ത് മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തമൊഴിയാൻ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story