Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒച്ചുകൾ വാഴുന്നു;...

ഒച്ചുകൾ വാഴുന്നു; ഉൗണും ഉറക്കവുമില്ലാതെ​ പൂങ്കുന്നം

text_fields
bookmark_border
തൃശൂർ: റെയില്‍വേ ട്രാക്കിനോട് ചേർന്ന നഗരപ്രദേശം. ഇരുന്നൂറോളം വീടുകൾ. താമസക്കാർ ഭയത്തിലാണ്. ഒച്ചുകളെ പേടിച്ച് ഊണും ഉറക്കവുമില്ലാതെ ദിവസങ്ങളെ തള്ളിനീക്കുകയാണ് അവർ. റെയില്‍വേ ട്രാക്കിനോട് ചേർന്നും വീട്ടുവളപ്പിലെ ചെടികളിലും മരങ്ങളിലും നിറയെ ഒച്ചുകൾ. മതിലുകളിലും വീടി​െൻറ ചുമരിലുമെല്ലാം ഭീമന്‍ ഒച്ചുകള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. നാള്‍ക്കുനാള്‍ ഒച്ചുകള്‍ പെരുകുകയാണെന്ന് അവർ പറയുന്നു. തൃശൂർ നഗരത്തി​െൻറ മർമപ്രദേശമായ പൂങ്കുന്നം റെയില്‍വേ സ്റ്റേഷന് സമീപമാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ വന്‍തോതില്‍ പെരുകുന്നത്. നേരത്തെ അങ്ങിങ്ങ് കണ്ടിരുന്ന ഒച്ചുകൾ ഇപ്പോൾ പ്രദേശമാകെ വ്യാപിച്ചിരിക്കുന്നു. ആഫ്രിക്കന്‍ ഒച്ചുകള്‍ ആണത്രെ ഇവ. ഒരുതവണ അഞ്ഞൂറിനും ആയിരത്തിനുമിടയില്‍ മുട്ടയിടുന്നതിനാല്‍ ഇവ പെട്ടെന്ന് പെരുകും. ഒച്ചുകളെ പിടിച്ച് ഉപ്പു വിതറി നശിപ്പിക്കുകയാണ് നാട്ടുകാർ കണ്ടെത്തിയ പ്രതിവിധി. ഇങ്ങനെ ചെയ്താലും ഇവയുടെ ഗന്ധം അസഹനീയമാണത്രെ. കുമ്മായവും ബ്ലീച്ചിങ് പൗഡറും വിതറിയിട്ടും ഒച്ചുകൾ നശിക്കുന്നില്ല. ചുമരുകളിലെ കുമ്മായം പോലും ഇവ തിന്നു തീര്‍ക്കുന്നു. ആഫ്രിക്കന്‍ ഒച്ചുകളുടെ വിസര്‍ജ്യവും ഇവ വഹിക്കുന്ന ലെമറ്റോര്‍ വിരകളും മനുഷ്യശരീരത്തിന് ദോഷകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജനജീവിതത്തെ ഭീതിയിലാക്കുന്നതോടൊപ്പം കുടിവെള്ള സ്രോതസ്സുകൾ ഇവ മലിനപ്പെടുത്തും. വാഴ ഉൾപ്പെടെയുള്ള കാര്‍ഷികവിളകളും ചെടികളും കൂട്ടത്തോടെ തിന്നു നശിപ്പിക്കുന്നു. ഒച്ചുകള്‍ തിന്നു നശിപ്പിച്ച വാഴകള്‍ വെട്ടിക്കളയുകയാണ് ചെയ്യുന്നത്. നേരത്തെ മാളക്ക് സമീപം കുഴൂരില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ കണ്ടിരുന്നുവെങ്കിലും ജില്ലയില്‍ മറ്റൊരിടത്തും ഇവയെ ഇത്ര വ്യാപകമായി കണ്ടിരുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story