Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:36 AM IST Updated On
date_range 20 Oct 2017 10:36 AM ISTജി.എസ്.ടി: ദീപാവലി പടക്ക വിൽപന കുറഞ്ഞു
text_fieldsbookmark_border
തൃശൂർ: ചരക്ക് സേവന നികുതി പടക്ക വിപണിയെയും ബാധിച്ചു. ഇത്തവണ മുൻ വർഷങ്ങളിലേതിനേക്കാൾ പകുതിയിൽ താഴെ വ്യാപാരം മാത്രമേ ഉണ്ടായുള്ളൂവെന്ന് വ്യാപാരികൾ പറഞ്ഞു. ഉഗ്രശബ്ദമുള്ള പടക്ക വിൽപന സുപ്രീംകോടതിയും സംസ്ഥാന സർക്കാറും വിലക്കിയിരുന്നുവെങ്കിലും ചരക്ക് സേവന നികുതിയെ തുടർന്ന് ഉൽപന്നങ്ങൾക്ക് വില ഉയർന്നതാണ് വ്യാപാരത്തെ ബാധിച്ചതത്രെ. മുൻവർഷത്തേക്കാൾ 60 ശതമാനം വ്യാപാരം ഇത്തവണ കുറവായിരുന്നുവെന്ന് ഫയർ വർക്ക്സ് ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എം. ലെനിൻ പറഞ്ഞു. നേരത്തെ 14 ശതമാനമായിരുന്നു പടക്ക ഉൽപന്നങ്ങൾക്ക് നികുതിയുണ്ടായിരുന്നത്. ഏകീകൃത നികുതിയായതോടെ ഇത് 28 ശതമാനമായി. ഇതോടെ വൻ വിലക്കയറ്റമാണുണ്ടായത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പടക്കങ്ങൾ കേന്ദ്രം നിരോധിച്ചിരുന്നു. കേന്ദ്ര എക്സ്േപ്ലാസീവ് ഡിപ്പാര്ട്ടുമെൻറിെൻറ അനുമതിയോടെ ശിവകാശിയില്‍ നിർമിക്കുന്ന പടക്കം, കമ്പിത്തിരി, മത്താപ്പ്, തലച്ചക്രം, മേശപ്പൂവ്, പൂത്തിരി, ഫാന്‍സി ബോക്സുകള്‍ എന്നിവയാണ് ലൈസന്‍സുള്ള സംസ്ഥാനത്തെ കടകളില്‍ വിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story