Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓയിസ്ക പരിസ്ഥിതി സൗഹൃദ...

ഓയിസ്ക പരിസ്ഥിതി സൗഹൃദ അവാർഡ്​ ഏഴ് സ്കൂളുകൾക്ക്

text_fields
bookmark_border
തൃശൂർ: മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓയിസ്ക ഇൻറർനാഷനൽ ഏർപ്പെടുത്തിയ അവാർഡുകളിൽ ഏഴെണ്ണം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലഭിച്ചു. കോളജ് വിഭാഗത്തിൽ തലക്കോട്ടുകര വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് െടക്നോളജി, സർക്കാർ സ്കൂൾ വിഭാഗത്തിൽ എച്ചിപ്പാറ ഗവ. ട്രൈബൽ സ്കൂൾ, എയ്ഡഡ് സ്കൂൾ വിഭാഗത്തിൽ തൃത്തല്ലൂർ ടി.യു.പി സ്കൂൾ, അൺ എയ്ഡഡ് വിഭാഗത്തിൽ കോലഴി ചിന്മയ വിദ്യാലയ, മണ്ണുത്തി കൈലാസനാഥ വിദ്യാനികേതൻ, ചിറ്റാട്ടുകര വിദ്യാവിഹാർ സെൻട്രൽ സ്കൂൾ എന്നിവക്കാണ് അവാർഡ്. മികച്ച പരിസ്ഥിതി സൗഹൃദ പ്രവർത്തനം നടത്തുന്ന പാരാമെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമായി നടവരമ്പ് സോപാനം കോളജ് ഓഫ് ആയുർവേദ െതരഞ്ഞെടുക്കപ്പെട്ടു. ഓരോന്നിനും 10,001 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. കൂടാതെ, മികവ് നേടിയ ഏഴ് വിദ്യാഭ്യാസ സ്ഥാപനത്തിലും ഔഷധ സസ്യ നഴ്സറി ഉണ്ടാക്കി നൽകും. അവാർഡുകൾ ഒക്ടോബർ അവസാന വാരം തൃശൂരിൽ വിതരണം ചെയ്യുമെന്ന് പ്രോഗ്രാം കൺവീനർ ഡോ. കെ.എസ്. രജിതൻ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story