Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:36 AM IST Updated On
date_range 20 Oct 2017 10:36 AM ISTപഞ്ചായത്തിെൻറ ഒപ്പും സീലും വ്യാജം; സ്കൂളിനെതിരെ കേസ്
text_fieldsbookmark_border
തൃശൂർ: വ്യാജ രേഖ ചമച്ചതിനും പഞ്ചായത്ത് സെക്രട്ടറിയുടെയും തദ്ദേശ ഭരണ വകുപ്പ് അസി. എൻജിനീയറുടെയും വ്യാജ ഒപ്പും സീലും ഉണ്ടാക്കിയതിനും ചേർപ്പ് ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെ ചേർപ്പ് പൊലീസ് കേസെടുത്തു. നെൽവയൽ നികത്തി കെട്ടിടം നിർമിെച്ചന്ന പരാതിയിൽ നടപടിയെടുക്കാൻ മന്ത്രി വി.എസ്. സുനിൽകുമാർ കലക്ടർക്ക് നിർദേശം നൽകി. സ്കൂൾ കെട്ടിട നിർമാണത്തിന് അനുമതിക്കായി പഞ്ചായത്തിനെയും വില്ലേജിനെയും സ്കൂൾ അധികൃതർ സമീപിച്ചപ്പോൾ തണ്ണീർത്തട-നെൽവയൽ നിയമ പ്രകാരം നെൽവയൽ നികത്താനാവില്ലെന്ന് കണ്ട് അപേക്ഷ നിരസിച്ചിരുന്നു. പിന്നീട് അനുമതിയില്ലാതെ െകട്ടിടം നിർമിച്ചു. പരാതി ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തിയ പഞ്ചായത്തും വില്ലേജും നിർമാണം തടെഞ്ഞങ്കിലും അനധികൃത നിർമാണം തുടർന്നു. ഇതിനിടക്കാണ് അംഗീകാരമില്ലാത്ത സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് സർക്കാറിെൻറ പരിശോധന. തുടർന്ന് കേന്ദ്രസർക്കാർ പാസാക്കിയ വിദ്യാഭ്യാസ നിയമപ്രകാരമല്ല സ്കൂൾ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി പ്രവർത്തനം നിർത്താൻ ജില്ല വിദ്യാഭ്യാസ ഓഫിസർ, ചേർപ്പ് എ.ഇ.ഒ മുഖേന സ്കൂളിന് നോട്ടീസ് നൽകി. ഈ അധ്യയന വർഷം തന്നെ കുട്ടികളെ അടുത്ത പൊതുവിദ്യാലയത്തിലേക്കോ മറ്റ് അംഗീകൃത വിദ്യാലയങ്ങളിലേക്കോ മാറ്റി നടപടി റിപ്പോർട്ട് ചെയ്യാൻ ജില്ല വിദ്യാഭ്യാസ ഓഫിസർ കത്ത് നൽകിയിരുന്നു. നിർമാണ അനുമതിയില്ലാത്തതിനാൽ വൈദ്യുതി അടക്കമുള്ള സൗകര്യങ്ങൾ നേടിയെടുക്കാനാണ് പഞ്ചായത്ത് സെക്രട്ടറിയുടെയും എൽ.എസ്.ജി.ഡിയുടെയും ഒപ്പും സീലും അനുമതിയുടെ വ്യാജ രേഖയും ഉണ്ടാക്കിയത്. പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണത്തിലാണ് സ്കൂൾ വ്യാജ രേഖയുണ്ടാക്കിയെന്ന് പൊലീസ് കണ്ടെത്തിയത്. പാടശേഖരം ൈകയേറിയും നെൽവയൽ നികത്തിയും അനധികൃതമായും ആണ് കെട്ടിടം നിർമിച്ചതെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story