Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസോഷ്യലിസ്​റ്റ്​...

സോഷ്യലിസ്​റ്റ്​ ചേരിക്ക്​ പ്രസക്തിയേറി- ^ സ്പീക്കര്‍

text_fields
bookmark_border
സോഷ്യലിസ്റ്റ് ചേരിക്ക് പ്രസക്തിയേറി- - സ്പീക്കര്‍ തൃശൂര്‍: രാജ്യത്ത് സോഷ്യലിസ്റ്റ് ചേരിയ്ക്ക് പ്രസക്തിയേറിയതായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സോഷ്യലിസ്റ്റ് നേതാവായിരുന്ന സാണ്ടര്‍ കെ.തോമസി​െൻറ അഞ്ചാം അനുസ്മരണവും പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഉൽപാദിപ്പിക്കപ്പെടുന്ന സമ്പത്ത് കൃത്യമായി വിന്യസിക്കാനാവുന്നില്ല. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ 64 ശതമാനം സേവന മേഖലയിലാണ്. എന്നാൽ ആ മേഖലയിൽ തൊഴില്‍ 17 ശതമാനം മാത്രമാണ്. 18 ശതമാനം മാത്രം വളര്‍ച്ചയുള്ള കാര്‍ഷിക രംഗത്തെ ആശ്രയിക്കുന്നത് 54 ശതമാനം ജനങ്ങളാണ്. ഇത്തരമൊരു സാഹചര്യ ത്തിലാണ് രാജ്യത്തെ രാഷ്ര്ടീയ രംഗത്ത് സോഷ്യലിസ്റ്റ് ചേരി പ്രസക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാണ്ടര്‍ കെ.തോമസ് പുരസ്കാരം ജനതാദള്‍ യു സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാറിന് വേണ്ടി മാതൃഭൂമി ന്യൂസ് പ്രോഗ്രാം ഹെഡ് എം.പി. സുരേന്ദ്രന്‍ ഏറ്റുവാങ്ങി. എം.പി. വീരേന്ദ്രകുമാറിനെ കുറിച്ചുള്ള 'ഇന്ത്യന്‍ സോഷ്യലിസ്റ്റ്്' എന്ന സുവനീര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. സാമൂഹിക പ്രവര്‍ത്തനത്തിനുള്ള മികവിന് ലയണ്‍സ് ഡിസ്ട്രിക്ട് സോണൽ ചെയർമാൻ ജെ.പി.വളപ്പിലയെ ആദരിച്ചു. ജനതാദള്‍ യു ജില്ല പ്രസിഡൻറ് യൂജിന്‍ മൊറേലി അധ്യക്ഷനായി. സി.എന്‍. ജയദേവന്‍ എം.പി, ഡോ.പി.വി. കൃഷ്ണന്‍ നായര്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, എം.കെ. ഭാസ്കരന്‍, ജയ്സൻ മാണി എന്നിവര്‍ സംസാരിച്ചു. പടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story