Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഏനാമാവ് പുഴക്ക് കുറുകെ...

ഏനാമാവ് പുഴക്ക് കുറുകെ സ്​റ്റീൽ പാലം നിർമാണം മാർച്ചിൽ പൂർത്തിയാക്കും

text_fields
bookmark_border
മണലൂർ:- ഏനാമാവ് കടവിനെയും മണലൂർ കടവിനെയും ബന്ധിപ്പിക്കുന്ന ഏനാമാവ് പുഴക്ക് കുറുകെയുള്ള സ്റ്റീൽ പാല നിർമാണം മാർച്ചിനകം പൂർത്തിയാക്കുമെന്ന് സി.എൻ. ജയദേവൻ എം.പി പറഞ്ഞു. നിർമാണം പരിശോധിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. നിർമാണം പൂർത്തിയാകുന്നതോടെ ഇരുകരകളിലെ ജനങ്ങളുടെ ചിരകാല സ്വപ്നം കൂടിയാണ് സാക്ഷാത്കരിക്കുന്നത്. 2015--16 സാമ്പത്തികവർഷത്തെ ഫണ്ടിൽനിന്ന് രണ്ടുകോടി രൂപ ചെലവഴിച്ചാണ് നാല് മാസം മുമ്പ് നിർമാണം ആരംഭിച്ചത്. 1.5 മീറ്റർ വീതിയും 117 മീറ്റർ നീളവുമാണ് പാലത്തിനുള്ളത്. 12 തൂണുകളുള്ള പാലത്തിൽ നാല് തൂണി​െൻറ പൈല്ലിങ്ങാണ് ഇതുവരെ പൂർത്തിയാക്കിയത്. ശേഷിക്കുന്ന പൈല്ലിങ്ങ് ഡിസംബറിനുള്ളിൽ പൂർത്തിയാക്കുമെന്ന് നിർമാണ ചുമതല ഏറ്റെടുത്ത സർക്കാർ കമ്പനിയായ എറണാകുളം മാമലയിലെ കെല്ലി​െൻറ എൻജിനീയർ കെ.ബി. വിക്രമൻ പറഞ്ഞു. കാൽനട, -ഇരുചക്ര യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വിധമാണ് പാലം. മണലൂർ പഞ്ചായത്ത് പ്രസിഡൻറ് സീത ഗണേഷ്, വൈസ് പ്രസിഡൻറ് എം.കെ. സദാനന്ദൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ സിന്ധു ശിവദാസ്, ജനാർദനൻ മണ്ണുമൽ, സുധർമൻ ചിരുകണ്ടത്ത് എന്നിവരും എം.പിക്കൊപ്പമുണ്ടായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story