Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലക്ടറുടെ ഉത്തരവിനെ...

കലക്ടറുടെ ഉത്തരവിനെ ബസ് ഓപ്പറേറ്റേഴ്സ് യൂനിയൻ സ്വാഗതം ചെയ്തു

text_fields
bookmark_border
കാഞ്ഞാണി: സ്വകാര്യ ബസുകളിൽ ടിക്കറ്റ് നൽകുന്നില്ലെങ്കിൽ യാത്രക്കാർ പണവും നൽകേണ്ടതില്ലെന്ന കലക്ടറുടെ നിർദേശത്തെ സ്വാഗതം ചെയ്യുന്നതായി കാഞ്ഞാണി ബസ് ഓപ്പറേറ്റേഴ്സ് യൂനിയൻ ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ ഒന്നുമുതൽ കാഞ്ഞാണി വഴി സർവിസ് നടത്തുന്ന 130 സ്വകാര്യ ബസുകളിലും ടിക്കറ്റ് നൽകുന്നുണ്ട്. 'ഒൗർ ബസ്' എന്ന പേരിൽ കൂട്ടായ്മ ഉണ്ടാക്കി ലോഗോയും ഓഫിസ് നമ്പറും ഉൾപ്പെടുത്തിയാണ് ബസുകളിൽ ടിക്കറ്റ് നൽകുന്നത്. ടിക്കറ്റ് നൽകാത്ത ബസ് ജീവനക്കാർക്കെതിരെ നടപടി കൈകൊള്ളുമെന്നും യൂനിയൻ പ്രസിഡൻറ് അബ്ദുൽ കരീമും സെക്രട്ടറി ജോസഫും ട്രഷറർ മൻസൂറും അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story