Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവലപ്പാട് ഉപജില്ല...

വലപ്പാട് ഉപജില്ല ശാസ്ത്രോത്സവം തുടങ്ങി

text_fields
bookmark_border
വാടാനപ്പള്ളി: വലപ്പാട് ഉപജില്ല ശാസ്ത്രോത്സവത്തിന് വാടാനപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. രണ്ട് ദിവസം നടക്കുന്ന ശാസ്ത്രമേളയുടെ ഉദ്ഘാടനം കെ.വി. അബ്്ദുൽ ഖാദർ എം.എൽ.എ നിർവഹിച്ചു. ഗണിത ശാസ്ത്രമേളയിൽ എൽ.പി വിഭാഗത്തിൽ വാടാനപ്പള്ളി ആർ.സി.യു.പി സ്കൂൾ 18 പോയൻറ് നേടി ജേതാവായി. ഹൈസ്കൂൾ വിഭാഗത്തിൽ 64 പോയൻറ് നേടി വലപ്പാട് ഗവ. ഹൈസ്കൂൾ ജേതാക്കളായി. ഹയർ സെക്കൻഡറി വിഭാഗത്തിൽ കയ്പ്പമംഗലം ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ 100 പോയേൻറാടെ ഒന്നാം സ്ഥാനത്താണ്. നാട്ടുത്സവം സംഘടിപ്പിച്ചു തളിക്കുളം: യുവശക്തി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്- വായനശാലയും, 4-ാം വാർഡ് കുടുംബശ്രീ യൂനിറ്റുകളും സംയുക്തമായി ദീപാവലി ദിനത്തിൽ നാട്ടുത്സവം സംഘടിപ്പിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രജനി അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ല സെക്രട്ടറി എം.എൻ. വിനയകുമാർ ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥിയായി. എം.ബി.ബി.എസ് പാസായ വി.എ. ശ്രീരേഖയെ അനുമോദിച്ചു. എസ്.ഐ എം.വി. ജയപ്രകാശ്, സി.ബി. ഷിബു, പി.വി. ബഷീർ, ധന്യമനോജ്, സി.വി. പ്രകാശൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story