Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:33 AM IST Updated On
date_range 20 Oct 2017 10:33 AM ISTപെഴുംകാട് മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം
text_fieldsbookmark_border
കരൂപ്പടന്ന: വർഷങ്ങളായി തുടരുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കരൂപ്പടന്ന പെഴുംകാട് നിവാസികൾ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. പൊതുയോഗം ഗ്രാമപഞ്ചായത്ത് അംഗം ആമിനാബി ഉദ്ഘാടനം ചെയ്‌തു. സമരസമിതി ചെയർമാൻ എ.കെ. മനാഫ് അധ്യക്ഷത വഹിച്ചു. കെ.എ. സദഖത്തുല്ല, അഷറഫ് മണ്ണാറവീട്ടിൽ, പി.എം. അൽത്താഫ്, സി.എ. അഷ്ഫാക്ക് എന്നിവർ സംസാരിച്ചു. ഇറിഗേഷൻ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പെഴുംകാട് ചിപ്പ് ചിറ മുതൽ കോഴിക്കാട് വരെയുള്ള ബണ്ട് വർഷം തോറും സമയോചിതമായി ആറ് മാസം അടച്ചാൽ മുന്നൂറോളം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും. വർഷങ്ങളായി മാറിമാറി വരുന്ന ഭരണാധികാരികളോട് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story