Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതുരപ്പ​െൻറ തുരക്കലിൽ...

തുരപ്പ​െൻറ തുരക്കലിൽ റോഡ്​ ഇടിയുന്നു

text_fields
bookmark_border
തൃശൂർ: എപ്പോൾ വേണമെങ്കിലും അത്യാഹിതം സംഭവിക്കാം. റോഡ് ഇടിഞ്ഞ് അപകടം പതിയിരിക്കുകയാണ് പോസ്റ്റോഫിസ് റോഡിൽ. ഇരുപാതയോരവും തുരപ്പന്മാർ തുരന്നുതുടങ്ങിയിട്ട് വർഷങ്ങളായി. കോർപറേഷൻ കാര്യാലയത്തിന് സമീപത്തെ കാര്യമാണ് പറയുന്നത്. അലങ്കാർ ഹോട്ടലിനോട് ചേർന്ന റോഡി​െൻറ ഭാഗം താഴ്ന്നിരിക്കുകയാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാനോ നടപ്പാതയിലൂെട നടക്കാനോ കഴിയാത്ത സാഹചര്യമാണ്. റോഡ് ഇടുങ്ങിയതായതിനാൽ ഗതാഗതക്കുരുക്ക് പതിവാണ്. ബി.എസ്.എൻ.എൽ ഒാഫിസിനോട് ചേർന്ന മറുഭാഗത്ത് ഇത്ര ശക്തമല്ലെങ്കിലും തുരക്കൽ തകൃതിയാണ്. ഇൗ ഭാഗത്തെ കച്ചവടക്കാർക്കും ഇത് ഏറെ ദുരിതമാണ്. വിഷയം അധികൃതരെ അറിയിച്ചെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല. കാനയിലെ വെള്ളം കെട്ടിക്കിടക്കാൻ ഇത് കാരണമാകുന്നുണ്ട്. പുലർച്ചെ പഴങ്ങളുമായി എത്തുന്ന വാഹനങ്ങൾ കുഴിയിൽ ചാടുന്നത് പതിവായി. അരണ്ടെവളിച്ചത്തിൽ താഴ്ന്ന റോഡിൽ കാൽനടക്കാർ വീഴലും വിരളമല്ല. തുരപ്പന്മാരെ തുരത്താനോ റോഡ് നവീകരിക്കാനോ കോർപറേഷ​െൻറ ഭാഗത്തുനിന്ന് നടപടി ഉണ്ടാവാത്തതിൽ കച്ചവടക്കാർക്ക് പ്രതിഷേധമുണ്ട്. ഇതേ രീതി തുടർന്നാൽ പ്രത്യക്ഷസമരവുമായി രംഗത്തുവരാനുള്ള ആലോചനയിലാണവർ.
Show Full Article
TAGS:LOCAL NEWS 
Next Story