Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:32 AM IST Updated On
date_range 20 Oct 2017 10:32 AM ISTകുറുപ്പം റോഡ് ബിവറേജസിലെ ക്യൂ ശല്യമുണ്ടാക്കുന്നില്ലെന്ന് എക്സൈസ്
text_fieldsbookmark_border
കൊച്ചി: തൃശൂർ കുറുപ്പം റോഡിലെ ബിവറേജസ് ഒൗട്ട്ലെറ്റിലെ ക്യൂ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്നില്ലെന്ന് എക്സൈസ് ഹൈകോടതിയിൽ. ഇവിടെ മദ്യം വാങ്ങാൻ വരുന്നവർ ക്യൂ നിലക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് സമീപത്തെ സ്ഥാപനങ്ങളായ ഹിന്ദുസ്ഥാൻ പെയിൻറ്സ്, ഒമേഗ ഡിസ്ട്രിബ്യൂട്ടേഴ്സ് തുടങ്ങിയവർ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ.എ. നെൽസെൻറ വിശദീകരണം. ക്യൂ നിമിത്തം പരിസരത്ത് ശല്യമുണ്ടായാൽ ഒൗട്ട്ലെറ്റ് മാറ്റേണ്ടി വരുമെന്ന് കോടതി താക്കീത് നൽകിയിരുന്നു. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒൗട്ട്ലെറ്റിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടാൻ നിർദേശിച്ചിരുന്നതായി വിശദീകരണത്തിൽ പറയുന്നു. ഇതിനുശേഷം കൗണ്ടറുകളുടെ എണ്ണം കൂട്ടി. ക്യൂ നിയന്ത്രിക്കാൻ ബിവറേജസ് കോർപറേഷൻ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ ജോലിക്ക് നിയോഗിച്ചു. തൃശൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സ്ഥലം സന്ദർശിച്ച് ഇക്കാര്യങ്ങൾ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സമീപത്തെ മൂന്ന് ഹോട്ടലുകളിൽ ബാർ ലൈസൻസ് പുതുക്കി നൽകിയതോടെ ഒൗട്ട്െലറ്റിലെ തിരക്ക് കുറഞ്ഞതായി ഡെപ്യൂട്ടി കമീഷണറുടെ വിശദീകരണത്തിൽ പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story