Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജങ്കാർ സർവിസ്:...

ജങ്കാർ സർവിസ്: കോൺഗ്രസ് സമരത്തിന് ഐക്യദാർഢ്യം

text_fields
bookmark_border
അഴീക്കോട്: ജങ്കാർ സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗവും നടത്തി. കെ.പി.സി.സി സെക്രട്ടറിയും എറണാകുളം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ ബി. അബ്്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. പി.പി. ജോൺ അധ്യക്ഷത വഹിച്ചു. പി.ബി. മൊയ്തു, പി.എ. കരുണാകരൻ, പി.കെ. മുഹമ്മദ്, സി.എം. മൊയ്തു, ബഷീർ കൊണ്ടാമ്പുള്ളി, പി.കെ. ചന്ദ്രബാബു, വി.എ. ജലീൽ, കെ.കെ. സദാനന്ദൻ ടി.എ. പങ്കജാക്ഷൻ, എൻ.എം. ഫൈസൽ, ഗീത സതീശൻ, ഷീബ മുരളി, കെ.കെ. വസന്ത എന്നിവർ സംസാരിച്ചു. മൂന്നാം ദിവസമായ വ്യാഴാഴ്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.എ. മനാഫ്, സുകുമാരൻ എന്നിവർ നിരാഹാരമനുഷ്ഠിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story