Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർഷിക സർവകലാശാല...

കാർഷിക സർവകലാശാല കെട്ടിടത്തിന്​ ഉചിതം കരുണാകര​െൻറ പേര്​ ​^പ്രതാപൻ

text_fields
bookmark_border
കാർഷിക സർവകലാശാല കെട്ടിടത്തിന് ഉചിതം കരുണാകര​െൻറ പേര് -പ്രതാപൻ തൃശൂർ: കേരള കാർഷിക സർവകലാശാല ആസ്ഥാനത്ത് യു.പി.എ സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിന് സി.പി.െഎ നേതാവ് സി. അച്യുതമേനോ​െൻറ പേര് നൽകാനുള്ള തീരുമാനം രാഷ്ട്രീയ പാപ്പരത്തമാണെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ പറഞ്ഞു. പി.സി. ചാക്കോ എം.പിയായിരിക്കെ പ്രത്യേക താൽപര്യമെടുത്താണ് സർവകലാശാലക്ക് േകന്ദ്രത്തിൽനിന്ന് 100 കോടി രൂപ അനുവദിപ്പിച്ചത്. യു.ഡി.എഫ് സർക്കാറി​െൻറ കാലത്താണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. കെട്ടിടത്തിന് ആരുടെയെങ്കിലും പേരിടണമെങ്കിൽ ഏറ്റവും അനുയോജ്യം സർവകലാശാല രൂപവത്കരണത്തിൽ നിർണായക പങ്ക് വഹിച്ച കെ. കരുണാകരേൻറതാണ്. എല്ലാ പ്രതിബന്ധങ്ങളും അതിജീവിച്ച് കെ. കരുണാകരൻ തട്ടിൽ എസ്റ്റേറ്റ് ഏറ്റെടുത്തത് കാരണമാണ് സർവകലാശാല സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം ലഭിച്ചത്. അന്ന് എം.എൽ.എ ആയിരുന്ന പി.ആർ. ഫ്രാൻസിസും അതിനായി പ്രവർത്തിച്ചിരുന്നു. ഇതെല്ലാം മറന്ന് കെട്ടിടത്തിന് സി.പി.െഎ നേതാവി​െൻറ പേരിടുന്നത് ആ നേതാവിനെ അവഹേളിക്കുന്നതിന് തുല്യമാണ്. സർവകലാശാല രൂപവത്കരണത്തിൽ കരുണാകര​െൻറ പങ്ക് കൃഷിമന്ത്രിക്ക് അറിയില്ലെങ്കിൽ പഴയ കമ്യൂണിസ്റ്റ് നേതാക്കളോട് ചോദിക്കണമെന്നും പ്രതാപൻ പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story