Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചെണ്ടമേളത്തിൽ...

ചെണ്ടമേളത്തിൽ ചിട്ടതെറ്റാതെ ബാലസംഘം

text_fields
bookmark_border
അഴീക്കോട്: ചെണ്ടമേളം അരങ്ങേറ്റത്തിൽ വിസ്മയം തീർത്ത് എട്ടംഗ ബാലസംഘം. കൊട്ടിക്കൽ ക്ഷേത്രനടയിൽ ചൊവ്വാഴ്ച ദീപാരാധന വേളയിലാണ് ഒമ്പതു വയസ്സുകാരായ എട്ട് കുട്ടികൾ അരങ്ങേറ്റം കുറിച്ചത്. കൂട്ടുകാർക്കൊപ്പം അരങ്ങേറ്റം കുറിച്ചവരിൽ നാലാം ക്ലാസ് വിദ്യാർഥി ഈരെഴുത്ത് മുഹമ്മദ് റാഫിയുടെ മകൻ നിഹാസുമുണ്ടായി. എം.ജി. ജിതിൻ, കെ.എസ്. ഗോപകുമാർ, ഇ.പി. ആദിത്യൻ, സി.ആർ. അഭിനവ്, സി.എസ്. ശ്രീരാഗ്, എം.എസ്. ശ്രീരാജ്, കെ.ബി. അലൻ എന്നിവരാണ് നിഹാസിനൊപ്പം അരങ്ങേറ്റം നടത്തിയത്. രണ്ടു മാസമായി സ്കൂൾ സമയം കഴിഞ്ഞാണ് കുട്ടികൾ പരിശീലിച്ചിരുന്നത്. മേളവിദ്വാൻ മേത്തല ചഞ്ചൽകുമാറി​െൻറ ശിക്ഷണത്തിലാണ് ഇവർ ചെണ്ട അഭ്യസിച്ചത്. ഉത്സവ പ്രതീതി പകർന്ന കുട്ടികളുടെ പ്രകടനത്തിന് പ്രോത്സാഹനവുമായി നാട്ടുകാരുടെ കൂട്ടായ്മയായ കൊട്ടിക്കൽസും സാക്ഷികളായി.
Show Full Article
TAGS:LOCAL NEWS 
Next Story