Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:35 AM IST Updated On
date_range 18 Oct 2017 10:35 AM ISTകരകൗശല വസ്തുക്കളുടെ ഷോറൂം ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
തൃശൂര്‍: കരകൗശല വസ്തുക്കളുടെ വിപുല ശേഖരവുമായി നവീകരിച്ച 'സുരഭി' ഷോറൂം ബുധനാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കൈതോല, മുള, ചിരട്ട, കച്ചിപ്പടം, പേപ്പര്‍ ക്രാഫ്റ്റ് തുടങ്ങിയവക്കൊപ്പം ഈട്ടി, തേക്ക്, വാല്‍നട്ട് തുടങ്ങിയ വിലപിടിച്ച മരങ്ങളില്‍ തീര്‍ത്ത ഉല്‍പന്നങ്ങളും ഒരുക്കിയിട്ടുണ്ട്. തൃശൂര്‍ നടുവിലാലിലെ സുരഭി കെട്ടിടത്തില്‍ രാവിലെ 10ന് മന്ത്രി എ.സി. മൊയ്തീന്‍ ഷോറൂം ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. മേയര്‍ അജിത ജയരാജന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാര്‍, വ്യവസായ വാണിജ്യ ഡയറക്ടര്‍ കെ.എന്‍. സതീഷ്, നഗരസഭ കൗണ്‍സിലര്‍ സമ്പൂര്‍ണ, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലോഹിതാക്ഷന്‍, അഡീഷനല്‍ അസി. ഡയറക്ടര്‍ (ഹാൻറി ക്രാഫ്റ്റ്) ജേക്കബ് ഡിസൂസ എന്നിവര്‍ സംസാരിക്കും. സുരഭി പ്രസിഡൻറ് പി.എം. അഹമ്മദ് കണ്ണ്, സെക്രട്ടറി സി.എ. പ്രദീപ്, ഷോറൂം മാനേജര്‍ യു. ഷാജഹാന്‍, യു.കെ. ബാലചന്ദ്രന്‍, ആര്‍. മോഹന്‍കുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. അവകാശ കൂട്ടായ്മ 20ന് തൃശൂര്‍: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും സ്ഥാപനങ്ങളോടുമുള്ള അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് ഒക്ടോബർ 20ന് കലക്ടറേറ്റ് പടിക്കല്‍ 'സേക്രഡ്' അവകാശ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുക, 18 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ തൊഴില്‍ പരിശീലനവും പുനരധിവാസവും നല്‍കുക, രക്ഷിതാക്കളുടെ മരണശേഷം അനാഥരാകുന്ന കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുക, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുക, ജീവനക്കാര്‍ക്ക് അര്‍ഹമായ വേതനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. 20ന് രാവിലെ 10ന് ആരംഭിക്കുന്ന അവകാശ പ്രഖ്യാപന കൂട്ടായ്മയില്‍ മേയര്‍ അജിത ജയരാജന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാര്‍ എന്നിവര്‍ സംസാരിക്കും. തുടർന്ന് 31ന് രാപ്പകൽ സമരം നടത്തും. ശേഷം നവംബർ ഒന്നിന് തിരുവനന്തപുരത്ത് അവകാശ പ്രഖ്യാപന കൂട്ടായ്മയും സംഘടിപ്പിക്കും. സേക്രഡ് കൂട്ടായ്മ ഭാരവാഹികളായ പി.ജെ. തോമസ്, പി.ഡി. ഫ്രാന്‍സിസ്, സിസ്റ്റർ പുഷ്പം, റോബിന്‍സണ്‍ മൂക്കന്‍, സി. ഷുഹൈബ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story