Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:35 AM IST Updated On
date_range 18 Oct 2017 10:35 AM ISTവ്യാപാര സ്ഥാപനങ്ങൾക്ക് തടസ്സമായ ഫ്ലക്സ് ബോർഡുകൾ നീക്കാൻ ഹൈകോടതി ഉത്തരവ്
text_fieldsbookmark_border
തൃശൂർ: വ്യാപാര സ്ഥാപനങ്ങളെ മറച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ ഉടൻ നീക്കാൻ കോർപറേഷന് ഹൈകോടതിയുടെ നിർദേശം. നടുവിലാലിൽ കോർപറേഷൻ ഷോപ്പിങ് കോംപ്ലക്സിെല വ്യാപാര സ്ഥാപനങ്ങളെ മറച്ച് കൂറ്റൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിനെതിരെ വ്യാപാരികൾ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. 10 ദിവസത്തിനകം ഫ്ലക്സ് ബോർഡുകൾ മാറ്റി റിപ്പോർട്ട് നൽകാനും കോർപറേഷൻ സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. നഗരം മുഴുവൻ ചെറുതും വലുതുമായി നിരവധി ഫ്ലക്സ്ബോർഡുകളാണ് ഉയർന്നിരിക്കുന്നത്. വൈദ്യുതി കാലുകളിലും മറ്റും അപകടകരമായി സ്ഥാപിച്ച ബോർഡുകൾ തൃശൂർ പൂരം സമയത്തും കഴിഞ്ഞ ഓണക്കാലത്തും പൊലീസ് നീക്കിയിരുന്നു. മണിക്കൂറുകളെടുത്ത് ആയിരത്തോളം ബോർഡുകളാണ് അന്ന് നീക്കം ചെയ്തത്. വിവിധ രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം ബോർഡുകൾ ഇക്കൂട്ടത്തിലുണ്ട്. ഒരു പരിപാടിയുടെ തന്നെ വലതും ചെറുതുമായി ഒന്നിലേറെ ബോർഡുകളാണ് ഒരു സ്ഥലത്ത് തന്നെ വെക്കുന്നത്. കാലാവധി കഴിഞ്ഞിട്ടും നീക്കാത്തവയും ഉണ്ട്. വ്യാപാര സ്ഥാപനങ്ങളെ മറച്ചും വഴി തടസ്സപ്പെടുത്തിയും വാഹനങ്ങൾക്ക് തടസ്സമായുമാണ് പല ബോർഡുകളും സ്ഥാപിക്കുന്നത്. കോർപറേഷന് പരാതി നൽകിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് വ്യാപാരികൾ ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story