Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:35 AM IST Updated On
date_range 18 Oct 2017 10:35 AM ISTഡി സിനിമാസ്: വിജിലൻസ് റിപ്പോർട്ട് കോടതിയിൽ; 26ന് പരിഗണിക്കും
text_fieldsbookmark_border
തൃശൂര്‍: ചാലക്കുടിയില്‍ നടന്‍ ദിലീപിെൻറ ഉടമസ്ഥതയിലുള്ള ഡി- സിനിമാസ് ഭൂമി ൈകയേറിയെന്ന ആരോപണത്തിൽ കേസ് അന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ട് പ്രാഥമിക പരിശോധന നടത്തിയ കോടതി കേസ് പരിഗണിക്കുന്നത് 26ലേക്ക് മാറ്റി. തിയറ്റര്‍ സമുച്ചയത്തിന് വേണ്ടി സര്‍ക്കാര്‍ ഭൂമി ൈകയേറിയിട്ടില്ലെന്നും ഡി സിനിമാസില്‍ അനധികൃത നിർമാണം നടന്നിട്ടില്ലെന്നും വ്യക്തമാക്കുതാണ് റിപ്പോർട്ട്. ദിലീപിനെയും മുൻ തൃശൂർ ജില്ല കലക്ടർ എം.എസ്. ജയയെയും എതിർകക്ഷികളാക്കി പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ ഹരജിയിൽ തൃശൂർ വിജിലൻസ് ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിച്ചിരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 22ന് അന്വേഷണ റിപ്പോർട്ട് ഡയറക്ടർക്ക് കൈമാറിയിരുന്നു. ചൊവ്വാഴ്ചയാണ് കോടതിയിൽ സമർപ്പിച്ചത്. ഡി സിനിമാസ് കെട്ടിടത്തിെൻറ രണ്ടാം നിലയില്‍ നിർമാണ പ്രവര്‍ത്തനം നടന്നിട്ടുണ്ട്. ഇത് അനുമതി ലഭിച്ചതനുസരിച്ചാണ്. മുന്‍ ജില്ല കലക്ടര്‍ എം.എസ്. ജയ നിയമവിരുദ്ധമായി ഡി സിനിമാസിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും റവന്യൂ രേഖകള്‍ പരിശോധിച്ചുവെന്നും വിജിലന്‍സ് റിപ്പോർട്ടിൽ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് ഡി സിനിമാസിെൻറ മറവില്‍ ഭൂമി ൈകയേറ്റമുണ്ടെന്ന ആരോപണം ഉയര്‍ന്നത്. വ്യാജ ആധാരങ്ങള്‍ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതില്‍ പുറമ്പോക്കും ഉള്‍പ്പെടുന്നതായുള്ള റവന്യൂ റിപ്പോര്‍ട്ട് മുക്കിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഇതേ തുടർന്ന് മന്ത്രിയുടെ നിർദേശ പ്രകാരം ജില്ല സര്‍വേയറും ഭൂമി അളന്ന് തിട്ടപ്പെടുത്തിയിരുന്നു. പരിസരത്തുള്ള സ്വകാര്യ ക്ഷേത്രത്തിെൻറ ഒന്നര സെൻറ് ഭൂമി മാത്രമാണ് ഡി സിനിമാസിെൻറ കൈവശമുള്ളതെന്നും ക്ഷേത്രം അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് പരാതിയില്ലെന്നും പുറമ്പോക്ക് ഭൂമിയുടെ ൈകയേറ്റമില്ലെന്നുമായിരുന്നു ജില്ല സർവേയറുടെ റിപ്പോർട്ട്. അതേസമയം ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച് എറണാകുളം സ്വദേശി സന്തോഷ് നൽകിയ പരാതിയിൽ വിചാരണ നടപടിക്രമങ്ങളും രേഖാപരിശോധനകളും പൂർത്തിയാക്കി മൂന്നാഴ്ചയെത്തിയിട്ടും ജില്ല കലക്ടർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story