Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:35 AM IST Updated On
date_range 18 Oct 2017 10:35 AM ISTഗ്യാസ് സിലിണ്ടറിൽനിന്ന് തീ പടർന്നു
text_fieldsbookmark_border
കയ്പമംഗലം: ഗ്യാസ് സിലിണ്ടറില്‍നിന്ന് തീപടര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. ചളിങ്ങാട് തണ്ടാംപറമ്പില്‍ അസീസിൻറെ വീട്ടിലാണ് ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത്. ചൊവ്വാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. പുതിയ ഗ്യാസ് സിലിണ്ടര്‍ ഘടിപ്പിച്ച് അടുപ്പ് കത്തിച്ചപ്പോഴാണ് റെഗുലേറ്ററിന് തീപിടിച്ചത്. തീ ആളിപടര്‍ന്നതോടെ അടുക്കളയുടെ വാതിലും സ്വിച്ച് ബോര്‍ഡും കത്തിനശിച്ചു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് തീയണച്ചത്. അടുക്കളയിലുണ്ടായിരുന്ന അസീസിെൻറ മകന്‍ ഷെമീര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇരിങ്ങാലക്കുടയില്‍നിന്ന് ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story