Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഴിമാവ് പാലം നിർമാണം;...

അഴിമാവ് പാലം നിർമാണം; കോൺഗ്രസ് രാപകൽ സമരം തുടങ്ങി

text_fields
bookmark_border
അന്തിക്കാട്: അഴിമാവ് പാലത്തി​െൻറ നിർമാണം ആരംഭിക്കുക, പെരിങ്ങോട്ടുകരയിലെ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കുക, നിർമാണം പൂർത്തിയായ തൃപ്രയാർ ഗവ. ആശുപത്രി തുറന്നുകൊടുക്കുക, മുനയം ബണ്ട് നിർമാണം ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് താന്ന്യം മണ്ഡലം കമ്മിറ്റി രാപകൽ സമരം ആരംഭിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സുജിൻ വൈലോപ്പിള്ളി അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ, കെ. ദിലീപ് കുമാർ, വി.കെ. സുശീലൻ, ആ‍േൻറാ തൊറയൻ, സിജോ പുലിക്കോട്ടിൽ, സൗമ്യ, ഫാറൂഖ് തളിക്കുളം, വി.കെ. പ്രദീപ്, ഗീതദാസ് എന്നിവർ സംസാരിച്ചു. സമരം ബുധനാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story