Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:33 AM IST Updated On
date_range 18 Oct 2017 10:33 AM ISTഎ.ഐ.ടി.യു.സി മത്സ്യത്തൊഴിലാളി സംഗമം നവംബര്‍ 21 ന്
text_fieldsbookmark_border
ചാവക്കാട്: 'കടലും കായലും സംരക്ഷിക്കൂ, പരിസ്ഥിതി സംരക്ഷിക്കൂ' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മത്സ്യത്തൊഴിലാളി സംഗമം നവംബര്‍ 21 ന് ചാവക്കാട് കടപ്പുറത്ത് നടക്കും. സംഘാട സമിതി രൂപവത്കരണം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ജില്ല പ്രസിഡൻറ് കെ.കെ. സുധീരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജി. ശിവാനന്ദന്‍, എ.കെ. ജബ്ബാര്‍, പി.കെ. കൃഷ്ണന്‍, പി.വി. മോഹനന്‍, ഹുസൈന്‍ ഈസ്പാടത്ത്, സി.വി. ശ്രീനിവാസന്‍, പി.കെ. രാജേശ്വരന്‍, കെ.എ. ജേക്കബ്, ഐ.കെ. ഹൈദരാലി തുടങ്ങിയവര്‍ സംസാരിച്ചു. രക്ഷാധികാരികളായി മന്ത്രി വി.എസ്. സുനില്‍കുമാര്‍, സി.എന്‍. ജയദേവന്‍ എം.പി, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, കെ. രാജന്‍ എം.എല്‍.എ, ഇ.ടി. ടൈസൺ എം.എൽ.എ, ഗീത ഗോപി എം.എല്‍.എ, വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ, പി.പി. സുനീര്‍ എന്നിവരേയും സംഘാടകസമിതി ചെയര്‍മാനായി കെ.ജി. ശിവാനന്ദന്‍, കണ്‍വീനറായി കെ.കെ. സുധീരന്‍, ട്രഷററായി പി.മുഹമ്മദ് ബഷീര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story