Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:33 AM IST Updated On
date_range 18 Oct 2017 10:33 AM ISTനഗരമധ്യത്തിൽ പോത്ത് വിരണ്ടോടി; ജനം ചിതറിയോടി
text_fieldsbookmark_border
കുന്നംകുളം: പെരുമ്പിലാവ് ചന്തയിൽ നിന്ന് ചാവക്കാട് അഞ്ചങ്ങാടിയിലേക്ക് കൊണ്ടുപോയ രണ്ട് പോത്തുകളിൽ ഒരെണ്ണം ലോറിയിൽ നിന്ന് പുറത്തേക്ക് ചാടി വിരണ്ടോടി. ഒാട്ടത്തിനിടെ പോത്തിെൻറ തേട്ടറ്റ് രണ്ടുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 8.45 ഒാടെ കുന്നംകുളം ജങ്ഷനിലായിരുന്നു സംഭവം. സ്വകാര്യബസിെൻറ ഹോൺ മുഴക്കംകേട്ട് പരിഭ്രാന്തരായ പോത്തുകളിൽ ഒന്ന് കയർ പൊട്ടിച്ച് ലോറിയിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ബസ്സ്റ്റാൻഡിലൂടെയുള്ള ഒാട്ടത്തിനിടെ കടവല്ലൂർ സ്കൂൾ അധ്യാപിക ചൊവ്വന്നൂർ അയ്യംപറമ്പ് സ്വദേശിനി കുഞ്ഞുമോഹ, മത്സ്യവിതരണക്കാരൻ എന്നിവർക്ക് തേട്ടൽക്കുകയായിരുന്നു. വിരണ്ടോടിയ പോത്തിനെ ഭയന്ന് വിദ്യാർഥിനികൾ ഉൾപ്പെടെ യാത്രക്കാർ ചിതറിയോടി. ബസ്സ്റ്റാൻഡ് കെട്ടിടത്തിനിടയിലൂടെ റോഡിലേക്ക് കടന്ന പോത്ത് വടക്കാഞ്ചേരി റോഡിലൂടെ ഒാടി. വിവരമറിഞ്ഞ് കുന്നംകുളം പൊലീസും നാട്ടുകാരും പിന്തുടർന്നു. അയ്യംപത്ത് റോഡിലേക്ക് കടന്ന പോത്തിനെ പിടിച്ചുകെട്ടി. പൊലീസ് സഹായത്തോടെ ലോറിയിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചു. ഒരുമണിക്കൂറിന് ശേഷമാണ് പോത്തിനെ പിടിച്ചുകെട്ടാനായത്. അശ്രദ്ധമായി ലോറിയിൽ പോത്തിനെ കൊണ്ടുപോയ സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story