Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരവിരാമൻ കാർഷിക...

രവിരാമൻ കാർഷിക സർവകലാശാല വി.സി തെരഞ്ഞെടുപ്പ് അംഗം

text_fields
bookmark_border
തൃശൂർ: കാർഷിക സർവകലാശാല വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ സമിതിയിലെ സർവകലാശാല ജനറൽ കൗൺസിലി​െൻറ പ്രതിനിധിയായി സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. രവി രാമനെ നാമനിർദേശം ചെയ്തു. മന്ത്രി വി.എസ്. സുനിൽകുമാറി​െൻറ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക ജനറൽ കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്. നിലവിലെ വൈസ് ചാൻസലറുടെ കാലാവധി 31ന് അവസാനിക്കും. കാർഷിക സർവകലാശാലയുടെ പുതിയ അക്കാദമിക്ക്, റിസർച് ബ്ലോക്കിന് 'സി. അച്യുത മേനോൻ സ്മാരക പഠന, ഗവേഷണ ബ്ലോക്ക്' എന്ന് നാമകരണം ചെയ്യാൻ തീരുമാനിച്ചതായി വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രൻ പറഞ്ഞു. കാർഷികോൽപാദന കമീഷണർ ടിക്കാറാം മീണ, രജിസ്ട്രാർ ഡോ. എസ്. ലീനാകുമാരി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story