Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരുണ സമൂഹ വിവാഹം 22ന്

കരുണ സമൂഹ വിവാഹം 22ന്

text_fields
bookmark_border
തൃശൂര്‍: കരുണ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമൂഹ വിവാഹം ഒക്ടോബർ 22ന് ഗുരുവായൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ 32 ജോഡി യുവതീ യുവാക്കളുടെ വിവാഹം നടക്കും. ഇവരില്‍ നിർദനരായ 11 ജോഡികളുടെ വിവാഹങ്ങളാണ് കരുണ സൗജന്യമായി നടത്തുന്നത്. വിവാഹ നിശ്ചയം മുതല്‍ വധൂവരന്‍മാരുടെ എല്ലാ ചെലവുകളും കരുണ ഫൗണ്ടേഷന്‍ വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 22ന് രാവിലെ 10നും 10.30നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹങ്ങള്‍ നടക്കുക. വാര്‍ത്തസമ്മേളനത്തില്‍ കരുണ ഭാരവാഹികളായ അഡ്വ. രവി ചങ്കത്ത്, വേണു പ്രാരത്ത്, എന്‍. ബാബു, ഫാരിദ ഹംസ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story