Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:32 AM IST Updated On
date_range 18 Oct 2017 10:32 AM ISTഫർണിച്ചർ മേഖലയിലെ നികുതി ഘടനയിൽ ഇളവ് വരുത്തണം ^ഫുമ
text_fieldsbookmark_border
ഫർണിച്ചർ മേഖലയിലെ നികുതി ഘടനയിൽ ഇളവ് വരുത്തണം -ഫുമ മലപ്പുറം: ഫർണിച്ചർ മേഖലക്ക് ജി.എസ്.ടിയിലൂടെ ഏർപ്പെടുത്തിയ ഉയർന്ന നികുതിയിൽ ഇളവ് വരുത്തണമെന്ന് ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചൻറ്സ് വെൽഫെയർ അസോസിയേഷൻ (ഫുമ) ആവശ്യെപ്പട്ടു. ആഡംബര നികുതിയിലുൾപ്പെടുത്തി 28 ശതമാനമാക്കിയതിലൂടെ ഫർണിച്ചർ വ്യവസായ മേഖല തകർച്ചയുടെ വക്കിലാണ്. നികുതി ഘടനയിലുള്ള ഇളവിനായി കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഫുമ മലപ്പുറം ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറം ജില്ല സമ്മേളനം ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചൻറ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നികുതി സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കാൻ ഫുമയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും നികുതി ബോധവത്കരണകേന്ദ്രം തുറക്കുമെന്ന് കെ.പി. രവീന്ദ്രൻ പറഞ്ഞു. മലപ്പുറം ജില്ല പ്രസിഡൻറ് ഷാജി മൻഹാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജലീൽ വലിയാക്കത്ത് , സംസ്ഥാന ജനറൽ സെക്രട്ടറി എം.എം. ജിസ്തി, സംസ്ഥാന വൈസ് പ്രസിഡൻറുമാരായ എം.എം. മുസ്തഫ, റാഫി പുത്തൂർ, സംസ്ഥാന ജോ. സെക്രട്ടറി പവിത്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷാജി മൻഹാർ (പ്രസി.), ജലീൽ വലിയാക്കത്ത് (സെക്ര.), യൂസഫ് റോയൽ (ട്രഷ.), പോക്കർ ഹാജി, അബ്ബാസ് വരിക്കോടൻ, ശശിധരൻ (വൈസ് പ്രസി.), രാജൻ, ഫസൽ (ജോ. സെക്ര.), സഹീർ, ഷാനവാസ് പാറയിൽ, നാസർ, സലീം, ഫവാസ്, ബഷീർ, നൗഷാദ്, സലാഹുദ്ദീൻ, അഷ്റഫ് (എക്സി.കമ്മിറ്റി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story