Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅരവിന്ദാക്ഷൻ സ്​മാരക...

അരവിന്ദാക്ഷൻ സ്​മാരക പുരസ്​കാരം ഇന്ന്​ ടി.എം. കൃഷ്​ണ ഏറ്റുവാങ്ങും

text_fields
bookmark_border
തൃശൂർ: മാർക്സിസ്റ്റ് ചിന്തകനും സാഹിത്യ നിരൂപകനുമായിരുന്ന പ്രഫ. വി. അരവിന്ദാക്ഷ​െൻറ അനുസ്മരണ സമ്മേളനം ചൊവ്വാഴ്ച നടക്കും. പ്രഫ. അരവിന്ദാക്ഷൻ സ്മാരക പുരസ്കാരം പ്രശസ്ത സംഗീതജ്ഞൻ ടി.എം. കൃഷ്ണക്ക് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി സമ്മാനിക്കും. വൈകീട്ട് നാലിന് തൃശൂർ റീജനൽ തിയറ്ററിലാണ് പരിപാടി. ഡോ. സുനിൽ പി. ഇളയിടം സ്മാരക പ്രഭാഷണം നടത്തും. പ്രഫ. വി. അരവിന്ദാക്ഷൻ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. ത്യാഗരാജ വൈഭവം, കല സാഹിത്യം, പ്രതിരോധം, സമന്വയവും സംഘർഷവും, സ്വരങ്ങളുടെ ശാസ്ത്രം തുടങ്ങിയ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. തുടർന്ന് ടി.എം. കൃഷ്ണയുടെ സംഗീതക്കച്ചേരിയും നടക്കും. അനുസ്മരണത്തോടനുബന്ധിച്ച് കോളജ് വിദ്യാർഥികൾക്കായി നടത്തിയ ഇംഗ്ലീഷ് ലേഖന മത്സരത്തിൽ പോണ്ടിച്ചേരി സെൻട്രൽ യൂനിവേഴ്സിറ്റി എം.എ ഇംഗ്ലീഷ് വിദ്യാർഥി അഭിജിത് എൻ. അർജുനൻ ഒന്നാം സ്ഥാനം നേടി. ശാരിക പരമേശ്വരൻ (എം.എ ഇംഗ്ലീഷ്, യൂനിവേഴ്‌സിറ്റി കോളജ് തിരുവനന്തപുരം), അനുമോൾ (എം.എ ഇംഗ്ലീഷ്, പിജി സ​െൻറർ തൃശൂർ) എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 5000, 3000, 2000 രൂപയുടെ കാഷ് പ്രൈസും സർട്ടിഫിക്കറ്റും സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ വിതരണം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story