Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 10:32 AM IST Updated On
date_range 17 Oct 2017 10:32 AM ISTസാഹോദര്യമാണ് ദേശീയതയുടെ അടിത്തറ ^ഡോ. കെ.എം. അനിൽ
text_fieldsbookmark_border
സാഹോദര്യമാണ് ദേശീയതയുടെ അടിത്തറ -ഡോ. കെ.എം. അനിൽ മാള: ദേശീയത യാഥാർഥ്യമാണെന്നും സാഹോദര്യമാണ് അതിെൻറ അടിത്തറയെന്നും കാലിക്കറ്റ് സർവകലാശാല ഫോക്്ലോർ വിഭാഗം തലവനും എഴുത്തുകാരനുമായ ഡോ. കെ.എം. അനിൽ പറഞ്ഞു. കുഴിക്കാട്ടുശ്ശേരി ഗ്രാമികയും കേരള സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇ.കെ. ദിവാകരൻപോറ്റി ജന്മശതാബ്്ദി പ്രഭാഷണ പരമ്പരയിൽ 'സാംസ്കാരിക ദേശീയതയുടെ പരിണാമങ്ങൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. വത്സലൻ വാതുശ്ശേരി അധ്യക്ഷത വഹിച്ചു. ഡോ. ബി. പാർവതി, ഷീബ ഗിരീശൻ, യു.എസ്. അജയകുമാർ, ഡോ. വടക്കേടത്ത് പത്മനാഭൻ, സൂനജ് ഹരിഹരൻ, സുജൻ പൂപ്പത്തി, കെ.സി. അജയൻ, വി.കെ. ശ്രീധരൻ, വി.ആർ. മനുപ്രസാദ് എന്നിവർ സംസാരിച്ചു. അടുത്ത പ്രഭാഷണം നവംബർ 19ന് ഡോ. എം.ജി.എസ്. നാരായണൻ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story