Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജൂബിലി മിഷൻ...

ജൂബിലി മിഷൻ ആശുപത്രിക്ക് എൻ.എ.ബി.എച്ച് എൻട്രി ലെവൽ അംഗീകാരം

text_fields
bookmark_border
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിക്ക് നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്പിറ്റൽസി​െൻറ എൻട്രി ലെവൽ അംഗീകാരം. മന്ത്രി സി. രവീന്ദ്രനാഥ് അംഗീകാരപത്രം മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്തിന് കൈമാറി. പിന്നണി ഗായകൻ ജയചന്ദ്രൻ മുഖ്യാതിഥിയായി. ബിഷപ്പ് മാർ ടോണി നീലങ്കാവിൽ, മാർ ജേക്കബ് തൂങ്കുഴി, ജൂബിലി സി.ഇ.ഒ ഡോ. ബെന്നി ജോസഫ്, അസോ. ഡയറക്ടർ ഫാ. പോൾ പേരാമംഗലത്ത്, ഡോ. അലക്സ് ജോസഫ്, ഡോ. പ്രവീൺലാൽ, ഫിലോ പോൾ എന്നിവർ പങ്കെടുത്തു. കഞ്ചാവ് ലഹരിയിൽ ബൈക്കോടിച്ച യുവാവ് പിടിയിൽ തൃശൂർ: കഞ്ചാവ് ലഹരിയിൽ അമിത വേഗത്തിൽ ബൈക്ക് ഓടിച്ചു അപകടാന്തരീക്ഷം സൃഷ്ടിച്ച യുവാവ് എക്സൈസ് പിടിയിൽ. കുന്നംകുളം കാണിയാമ്പാൽ ചെറുപനക്കൽ വീട്ടിൽ നിജോ (26) ആണ് അറസ്റ്റിലായത്. ബുള്ളറ്റ് ബൈക്കും 20 പൊതി കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എ. രാധാകൃഷ്ണ​െൻറ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.വി. ബാബു, പ്രിവൻറിവ് ഓഫിസർ എ.ബി. പ്രസാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.എസ്. സാജി, പി. പരമേശ്വരൻ, വി.എം. ഹരീഷ്, എ.ആർ. നിഖിൽ, സി.എൽ. ജെയിൻ, ഡിക്സൺ വി. ഡേവിസ് എന്നിവരാണ് പരിശോധന നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story