Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദലിതർക്കെതിരെയുള്ള...

ദലിതർക്കെതിരെയുള്ള പീഡനം ഭരണകൂട ഭീകരതയുടെ സൃഷ്​ടി

text_fields
bookmark_border
തൃശൂർ: ദലിതർക്കെതിരായ ആക്രമണങ്ങളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടാതിരിക്കുന്നത് ഭരണകൂട ഭീകരതയുടെ സൃഷ്ടികളായതുകൊണ്ടാണെന്ന് കേരള ദലിത് ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് ടി.പി. ഭാസ്കരൻ അഭിപ്രായപ്പെട്ടു. കേരള ദലിത് യുവജന ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി നടന്നുവരുന്ന ദലിത് പീഡനങ്ങൾക്കും ആക്രമണങ്ങൾക്കും അറുതിവരുത്തുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരവാഹികൾ: എ. രതീഷ് തൃശൂർ (പ്രസി.), ദേവദാസ് കുതിരാടം കോഴിക്കോട്, സുബ്രഹ്മണ്യൻ പാണ്ടിക്കാട് മലപ്പുറം (വൈസ് പ്രസി.), രതീഷ് നിറമരുതൂർ മലപ്പുറം (ജന. സെക്ര.), ഷിബു കദളിപറമ്പിൽ കോട്ടയം, ചിത്തിര കുന്നത്തൂർ കൊല്ലം (സെക്ര.), സുനിൽ പുളയങ്കര കോഴിക്കോട് (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story