Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 10:32 AM IST Updated On
date_range 17 Oct 2017 10:32 AM ISTപൊതുവിദ്യാഭ്യാസ സംരക്ഷണ തീരുമാനം അധ്യാപക സംഘടനകൾ അട്ടിമറിക്കുന്നു
text_fieldsbookmark_border
തൃപ്രയാർ: പൊതുവിദ്യാഭ്യാസ സംരക്ഷണ തീരുമാനം അധ്യാപക സംഘടനകൾ തന്നെ അട്ടിമറിക്കുന്നു. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ കുട്ടികളെ അയക്കുന്ന വലപ്പാട് ഉപജില്ലയിലെ അധ്യാപകർ വിദ്യാഭ്യാസ സമിതികളുടെ ഭാരവാഹികളാകരുത് എന്ന തീരുമാനമാണ് അട്ടിമറിച്ചത്. മൂന്നുമാസം മുമ്പ് ഉപ വിദ്യാഭ്യാസ ഒാഫിസറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. തുടർന്ന് വലപ്പാട് ഉപജില്ല എച്ച്.എം ഫോറം, വിദ്യാരംഗം, വിദ്യാഭ്യാസ വികസന സമിതി എന്നിവയുടെ ഭാരവാഹികൾ സ്ഥാനം ഒഴിഞ്ഞിരുന്നു. അതേ സമയം ഉപജില്ല ഗാന്ധിദർശൻ കോഒാഡിനേറ്റർ സ്ഥാനമൊഴിഞ്ഞില്ല. ഇതിനിടെയാണ് അടുത്തമാസം ആദ്യവാരം ഉപജില്ല കേരള സ്കൂൾ കലോത്സവം നടക്കാൻ പോകുന്നത്. ഇതിെൻറ ഭാരവാഹികളാകാൻ സംഘടന നേതാക്കൾ ഒരുങ്ങിക്കഴിഞ്ഞു. ഇതോടെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിെൻറ ഭാഗമായി വലപ്പാട് ഉപജില്ലയിലെടുത്ത ആദ്യ തീരുമാനം എടുത്തവർ തന്നെ കാറ്റിൽ പറത്തി. ഇതിനു വിദ്യാഭ്യാസ മന്ത്രിയുടെ പാർട്ടിയുടെ പോഷക സംഘടന തന്നെയാണ് മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story