Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധികാര നുണകളിൽ നിന്ന്​...

അധികാര നുണകളിൽ നിന്ന്​ ഭാഷയെ മോചിപ്പിക്കണം ^ പി.എൻ. ഗോപീകൃഷ്​ണൻ

text_fields
bookmark_border
അധികാര നുണകളിൽ നിന്ന് ഭാഷയെ മോചിപ്പിക്കണം - പി.എൻ. ഗോപീകൃഷ്ണൻ തൃശൂർ: ഭരണകൂടം നിരന്തരം പ്രദാനം ചെയ്യുന്ന നുണകളിൽ നിന്ന് ഭാഷയെ വിമുക്തമാക്കണമെന്ന് കവി പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു. ജി. അന്തിക്കാടി​െൻറ 'എ​െൻറ സൂര്യൻ അസ്തമിക്കുന്നില്ല' എന്ന കവിത സമാഹാരം പ്രകാശനത്തോടനുബന്ധിച്ച് സാഹിത്യ അക്കാദമി ഹാളിൽ 'ആവിഷ്കാര സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസത്തി​െൻറ വിത്ത് മുളക്കുന്നത് നമ്മുടെ ഉദാസീനതയിൽ നിന്നാണ്. അതിനെതിരായ ജാഗ്രത നിരന്തരം ആവശ്യപ്പെടുന്നൊരു കാലത്താണ് നാം ജീവിക്കുന്നത്. ഫാഷിസത്തെ സ്ഥൂലമായി എതിർത്താൽ പോര. നമ്മളെതന്നെ അഴിച്ചുപണിയുന്നതിലൂടെയേ ഫാഷിസത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയൂവെന്നും ഗോപീകൃഷ്ണൻ പറഞ്ഞു. പുസ്തകം പ്രഫ. കെ.പി. ശങ്കരൻ ചെമ്മീൻ സിനിമയുടെ സഹസംവിധായകൻ ടി.കെ. വാസുദേവന് നൽകി പ്രകാശനം ചെയ്തു. ഡോ. പി.എസ്. ബാബു അധ്യക്ഷത വഹിച്ചു. കാസിം വാടാനപ്പള്ളി, ടി.കെ. സുധീർ കുമാർ, സുവർണ ലത, ജോയി ചിറമ്മേൽ, കെ. ദിനേശ് രാജ, വാസുദേവൻ അന്തിക്കാട്, ലാസർ മണലൂർ എന്നിവർ സംസാരിച്ചു. എം. പ്രദീപൻ സ്വാഗതവും സി.ആർ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story