Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയു.ഡി.എഫ് ഹർത്താൽ;...

യു.ഡി.എഫ് ഹർത്താൽ; റോഡിലെ കുഴിയടച്ച് സി.പി.എം

text_fields
bookmark_border
വാടാനപ്പള്ളി: യു.ഡി.എഫ് ഹർത്താൽ ആചരിക്കുമ്പോൾ റോഡിലെ കുഴികൾ അടച്ച് സി.പി.എം പ്രവർത്തകർ. ദേശീയപാത 17 ചേറ്റുവയിലെ കുഴികളാണ് സി.പി.എം കുണ്ടലിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടച്ചത്. റോഡിലെ കുഴിയിൽപെട്ട് വാഹനാപകടം വർധിച്ചതോടെ നാട്ടുകാർ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു. ഇതോടെ ഹർത്താലിൽ റോഡിലെ കുഴികൾ അടയ്ക്കാൻ സി.പി.എം പ്രവർത്തകർ തയാറാവുകയായിരുന്നു. നേതാക്കളും ബ്രാഞ്ച് സെക്രട്ടറിമാരുമടക്കം നിരവധി പേർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറി കെ.ആർ. സാംബശിവൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് എം.എ. ഹാരീഷ് ബാബു, കെ.ആർ. രാജേഷ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story