Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 10:29 AM IST Updated On
date_range 17 Oct 2017 10:29 AM ISTസി.പി.എം നേതാവിെൻറ കാറിന് നേരെ ആക്രമണം
text_fieldsbookmark_border
കുന്നംകുളം: സി.പി.എം ലോക്കൽ സെക്രട്ടറി കുന്നംകുളം ഈസ്റ്റ് ലോക്കൽ സെക്രട്ടറി സി.ടി. ബാബുവിെൻറ കാറിന് നേരെ ആക്രമം. ലോക്കൽ സമ്മേളന ശേഷം അടുപ്പൂട്ടിയിൽ നടന്ന പ്രകടനത്തിനും പൊതുസമ്മേളനത്തിനും പങ്കെടുക്കാൻ കാർ റോഡരികിൽ നിർത്തിയിട്ട് പോയപ്പോഴാണ് ആക്രമം ഉണ്ടായത്. പെയൻറ് ഇളക്കുകയും ബോഡിയിൽ ആണി ഉപയോഗിച്ച് വരക്കുകയും ചെയ്തിട്ടുണ്ട്. കോറി വരച്ചതിൽ 'ഓം' എന്ന് എഴുതിയിട്ടുണ്ട്. പ്രദേശത്ത് സംഘ്പരിവാർ സംഘടനകളിലെ നിരവധിയാളുകൾ സി.പി.എമ്മിലേക്ക് വന്നതിെൻറ വിരോധം കാരണം ബോധപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു. പൊലീസിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story