Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 10:29 AM IST Updated On
date_range 17 Oct 2017 10:29 AM ISTഗുരുവായൂർ ക്ഷേത്രത്തിൽ ക്യൂ നിയന്ത്രിക്കാൻ പൊലീസിനെ നിയോഗിക്കണമെന്ന് ഹരജി
text_fieldsbookmark_border
കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ ക്യൂ നിയന്ത്രിക്കാൻ താൽക്കാലിക ജീവനക്കാർക്ക് പകരം പൊലീസിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. നിർമാല്യം തൊഴാനുള്ള ക്യൂവിലേക്ക് താൽക്കാലിക ജീവനക്കാർ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ ശ്രമിക്കുന്നത് ക്യൂനിൽക്കുന്ന ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുെന്നന്ന് ചൂണ്ടിക്കാട്ടി പുത്തൂർ സ്വദേശി കെ.എസ്. സുബോധാണ് കോടതിയെ സമീപിച്ചത്. ക്യൂവിലേക്ക് ജീവനക്കാരുടെ താൽപര്യത്തിനനുസരിച്ച് ചിലരെ തിരുകിക്കയറ്റുന്നതുമൂലം മറ്റ് ഭക്തർക്ക് കൂടുതൽ സമയം ക്യൂ നിൽക്കേണ്ടി വരുന്നുണ്ട്. ഇൗ നടപടി ചോദ്യം ചെയ്യുന്നവരെ ജീവനക്കാർ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവാണ്. ഫെബ്രുവരി 22ന് രാത്രി ഒമ്പതിന് തൊട്ടടുത്ത ദിവസത്തെ നിർമാല്യം തൊഴാൻ ക്യൂവിൽ നിന്നപ്പോഴുണ്ടായ അനുഭവം ഹരജിക്കാരൻ വിശദീകരിച്ചിട്ടുണ്ട്. രാത്രി ഒരുമണിയോടെ ശരീരശുദ്ധി വരുത്താൻ നിലവിലെ സംവിധാനം അനുസരിച്ച് ടോക്കണെടുത്ത് പോയി മടങ്ങിവന്നപ്പോൾ താൽക്കാലിക ജീവനക്കാർ ക്യൂവിൽ നിൽക്കാൻ അനുവദിച്ചില്ല. ഇത് ചോദ്യം ചെയ്തപ്പോൾ തള്ളിത്താഴെയിട്ടു. ജീവനക്കാരെൻറ കൈയേറ്റംമൂലം അന്ന് നിർമാല്യം തൊഴാനായില്ല. ക്യൂ നിയന്ത്രിക്കാൻ ഗുരുവായൂർ ദേവസ്വം അധികൃതരാണ് താൽക്കാലിക ജീവനക്കാരെ നിയോഗിക്കുന്നത്. ഇവരെ ഒഴിവാക്കി ശബരിമലയിലെപ്പോലെ ഇൗ ചുമതല പൊലീസിനെ ഏൽപിക്കണം. ക്ഷേത്രത്തിലെ ക്യൂ കോംപ്ലക്സിലും മറ്റു പ്രധാന സ്ഥലങ്ങളിലും സി.സി ടി.വികൾ സ്ഥാപിക്കണം, ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ പരാതികൾ പരിഹരിക്കാൻ ഒാഫിസറെ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹരജിക്കാരൻ ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story