Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 10:29 AM IST Updated On
date_range 17 Oct 2017 10:29 AM ISTകടമുറി കൈമാറ്റം: കോൺഗ്രസിനെ കുരുക്കിലാക്കി വ്യാപാരിയുടെ മൊഴി പുറത്ത്
text_fieldsbookmark_border
തൃശൂർ: കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് കോർപറേഷെൻറ ഉടമസ്ഥതയിലുള്ള കടമുറി കൈമാറ്റത്തിന് 17 ലക്ഷം രൂപ പാരിതോഷികം നൽകിയെന്ന് വ്യാപാരിയുടെ മൊഴി. വ്യാപാരി വിജിലൻസിന് നൽകിയ മൊഴിയാണ് പുറത്തായത്. ജയ്ഹിന്ദ് മാർക്കറ്റിലെ ടി.ഡബ്ല്യു.സി.സി.എസിന് (തൃശൂർ മൊത്ത വ്യാപാര ഉപഭോക്തൃ സഹകരണ സംഘം) നൽകിയിരുന്ന മുറിയുടെ കൈമാറ്റത്തിൽ ലക്ഷങ്ങൾ പാരിതോഷികമായി നൽകിയെന്നാണ് കടയനുവദിച്ച വ്യാപാരി വിജിലൻസിന് മൊഴി നൽകിയത്. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് ഏറെ വിവാദമായതാണ് ഈ കടമുറി കൈമാറ്റം. സംഘത്തിെൻറ ഉടമസ്ഥതയിലുള്ള കടമുറി ചട്ടവിരുദ്ധമായി സ്വകാര്യ വ്യക്തിക്ക് കൈമാറിയെന്ന് ആരോപണം ഉയർന്നിരുന്നു. അതിനെതിരെ അന്നത്തെ പ്രതിപക്ഷം സമരം നടത്തിയിരുന്നു. ജയഹിന്ദ് മാർക്കറ്റിൽ കോർപറേഷെൻറ ഉടമസ്ഥതയിലുള്ള കെട്ടിടത്തിെൻറ ബി ബ്ലോക്കിലെ രണ്ടാം നമ്പർ മുറിയാണ് കൈമാറിയത്. സംഘത്തിന് കടമുറി ആവശ്യമില്ലെങ്കിൽ കോർപറേഷന് തിരിച്ച് നൽകുകയാണ് വേണ്ടതെന്നിരിക്കെയാണ് ഇൗ കൈമാറ്റം നടന്നത്. യു.ഡി.എഫ് ഭരണസമിതി ഇതിന് അംഗീകാരവും നൽകി. കടമുറി കൈമാറിയ തീരുമാനം റദ്ദാക്കി തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് സെക്രട്ടറിയായിരുന്ന കെ.എം. ബഷീർ, കോർപറേഷന് അയച്ച കത്തിെൻറ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ടിനൊപ്പമുള്ള വ്യാപാരിയുടെ മൊഴിപ്പകർപ്പ് ലഭിച്ചത്. സെക്രട്ടറിയുടെ കത്തിൽ അസി. സെക്രട്ടറിയാണ് തീരുമാനത്തിൽ ഒപ്പുവെച്ചിരിക്കുന്നതെന്നും കടമുറി കൈമാറിയത് ശരിയായ നടപടിയാണെങ്കിലും സംഘത്തിന് 17 ലക്ഷം രൂപ പാരിതോഷികം നൽകിയത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇൗ പശ്ചാത്തലത്തിൽ കടമുറി തിരിച്ചെടുക്കണമെന്നും നിർദേശിച്ചിരുന്നു. കടമുറി കോർപറേഷൻ തിരിച്ചെടുക്കണമെന്നും മാർക്കറ്റ് നിരക്കോ നിലവിലെ തുകയുടെ 200 ശതമാനം അധികമോ ഇൗടാക്കി മുറി നൽകണമെന്നുമുള്ള നിർദേശത്തെ കോൺഗ്രസ് എതിർത്തിരുന്നു. ഇപ്പോൾ വ്യാപാരിയുടെ മൊഴി പുറത്തായത് കോൺഗ്രസിന് തലവേദനയാവും. സംഘത്തിന് ഇത്രയും തുക നൽകിയിട്ടുണ്ടെങ്കിൽ അന്ന് മറ്റാരെല്ലാം ആനുകൂല്യം പറ്റിയിരിക്കാമെന്ന വാദവുമായി സി.പി.എം രംഗത്തുണ്ട്. സി.പി.എം നേതാക്കളും കൗൺസിലർമാരുമായ എം.പി. ശ്രീനിവാസനും അനൂപ് ഡേവീസ് കാടയും ഹൈകോടതിയെ സമീപിച്ചതിനെത്തുടർന്നാണ് ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. ഇതോടൊപ്പം, വഴിയോര കച്ചവടക്കാരുടെ അസോസിയേഷൻ നേതാവ് പി. പരമേശ്വരൻ നമ്പീശൻ നൽകിയ പരാതിയിലും വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story