Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചലച്ചിത്ര പ്രദർശനവും...

ചലച്ചിത്ര പ്രദർശനവും പ്രഭാഷണവും

text_fields
bookmark_border
തൃപ്രയാർ: ഒക്ടോബർ വിപ്ലവത്തി​െൻറ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജനചിത്ര സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ രണ്ടാമത്തേത് തൃപ്രയാർ ശ്രീരാമ തിയറ്ററിൽ നടന്നു. 'വിപ്ലവത്തി​െൻറ സ്വാധീനം ചിത്രശിൽപങ്ങളിൽ' എന്ന വിഷയത്തിൽ ചിത്രകാരനും ശിൽപിയും ലളിതകല അക്കാദമി അവാർഡ് ജേതാവുമായ ടി.പി. പ്രേംജി സംസാരിച്ചു. പി. പി. കെ.ശങ്കർ, സലിം വി.ദിവാകരൻ, എ.കെ. അശോകൻ, സരിത തൊട്ടിപ്പുള്ളി എന്നിവർ സംസാരിച്ചു. തുടർന്ന് സോവിയറ്റ് ചലച്ചിത്രകാരൻ അലക്സാണ്ടർ ദൊവ്ഷെങ്കോവി​െൻറ 'അഴ്സനൽ' എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചു. ഒക്ടോബർ ഒന്നിന് തുടങ്ങിയ പരിപാടികളുടെ ഭാഗമായി ചലച്ചിത്രോത്സവം, പ്രഭാഷണങ്ങൾ, സെമിനാറുകൾ എന്നിവ നടന്നു വരുന്നു. അടുത്തമാസം 11 ന് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story