Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:31 AM IST Updated On
date_range 16 Oct 2017 10:31 AM ISTശാപമോക്ഷം തേടി ചേര്യേക്കര റോഡ്
text_fieldsbookmark_border
മാള: മാരേക്കാട് -ചേര്യേക്കര റോഡിെൻറ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. കടുപ്പൂക്കര ചേര്യേക്കര പാലം യാഥാർഥ്യമായതോടെ ഈ റോഡിലൂടെ ഗതാഗം വർധിച്ചു. മാരേക്കാട് പൊക്കാളിവയൽ മുറിച്ച് കടക്കുന്ന 200 മീറ്റർ റോഡാണ് നന്നാക്കേണ്ടത്. മഴ ശക്തമായാൽ റോഡ് വെള്ളത്തിനടിയിലാവും. ഗതാഗതം നിലക്കുകയും ചെയ്യും. കാൽനട പോലും ദുഷ്കരമാവും. വിദ്യാർഥികൾ ഇതുവഴിയുള്ള യാത്ര ഉപേക്ഷിക്കും. കടുപ്പൂക്കരയിൽനിന്നും ചാലക്കുടി, ഇരിങ്ങാലക്കുട പ്രദേശങ്ങളിലേക്ക് എളുപ്പമാർഗമാണിത്. അഷ്ടമിച്ചിറ, മങ്കിടി എന്നിവിടങ്ങളിലെ സ്കൂളുകളിലേക്കും ഇതുവഴിയാണ് പോകുന്നത്. നിലവിലെ റോഡ് സംരക്ഷണഭിത്തി നിർമിച്ച് ഉയരം കൂട്ടിയാൽ മഴക്കാലത്ത് വെള്ളക്കെട്ട് പരിഹരിക്കാനാകും. ചേര്യേക്കര പാലം ഉദ്ഘാടനത്തിന് മുമ്പ് റോഡ് നിർമാണം നടത്താൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story