Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:31 AM IST Updated On
date_range 16 Oct 2017 10:31 AM ISTരോഗികൾക്ക് സഹായം: നാടകോത്സവം തുടങ്ങി
text_fieldsbookmark_border
അന്തിക്കാട്: അർബുദ,- കിഡ്നി രോഗികൾക്ക് സഹായം എത്തിക്കാനും ചാഴൂർ പഞ്ചായത്തിലെ പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കുമായി പഴുവിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച എട്ടാമത് വാർഷികാഘോഷങ്ങൾ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.യു. അരുണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പത്ത് ദിവസത്തെ നാടകോത്സവം സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. അതിരൂപത നിയുക്ത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ജോസ്പോൾ അനുസ്മരണം നടത്തി. നടി കുേട്ട്യടത്തി വിലാസിനി മുഖ്യാതിഥിയായി. മാർ ടോണി നീലങ്കാവിലിനെ ആദരിച്ചു. ജില്ല പഞ്ചായത്തംഗം മഞ്ജുള അരുണൻ, കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് സജിത്ത് പാണ്ടാരിക്കൽ, സെക്രട്ടറി ഇ.പി. സൈമൺ, ട്രഷറർ കെ.കെ. സഹദേവൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിെൻറ കരുണ നാടകം അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story